ഇലക്ടറല്‍ ബോണ്ട്: സി.പി.എം രാജ്യവ്യാപകമായി പ്രചാരണത്തിന്
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് അടക്കമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്താന്‍ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ചുമതലകള്‍ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വിഭജിച്ചു നല്കിയ യോഗത്തില്‍ പൊതുതെരഞ്ഞെടുപ്പില്‍ രൂപീകരിക്കേണ്ട സഖ്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നില്ല. അടുത്ത കേന്ദ്ര കമ്മിറ്റിയിലാകും ഇക്കാര്യത്തില്‍ തീരുമാനമാവുക. മലയാളിയായ എ.ആര് സിന്ധുവിനെ പുതുതായി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കോര്‍പറേറ്റ് ഫണ്ടിങ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുക, വികസിത രാജ്യങ്ങളിലേതിനു സമാനമായി ജയപരാജയത്തിനപ്പുറത്തു നേടിയ വോട്ടിങ് ശതമാനത്തിന് ആനുപാതികമായി പാര്‍ട്ടികള്‍ക്കു സഭകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യവ്യാപകമായി കാംപയിന് നടത്തുക. അടുത്ത പൊതുതെരഞ്ഞെടുപ്പ് ഈ രീതിയില്‍ പരിഷ്കരിക്കണമെന്നാണ് ആവശ്യം. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തിയ നീലോല്‍പ്പല്‍ ബസുവിനാണു യുവജന വിദ്യാര്‍ഥി വിഭാഗത്തിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."