HOME
DETAILS
MAL
നബാര്‍ഡ് വായ്പ 'സുഭിക്ഷ കേരള' ത്തിന്
backup
May 17 2020 | 05:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നബാര്‍ഡ് അനുവദിച്ച 2,500 കോടി രൂപയുടെ വായ്പ 'സുഭിക്ഷ കേരളം' പദ്ധതിക്കായി വിനിയോഗിക്കും. വായ്പ സമയബന്ധിതമായി വിനിയോഗിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ് 'സുഭിക്ഷകേരളം' പദ്ധതി. കേരളത്തിന് നബാര്‍ഡ് വകയിരുത്തിയ 2,500 കോടി രൂപയില്‍ 1,500 കോടി കേരള ബാങ്ക് വഴിയും 1,000 കോടി കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക.കേരള ബാങ്കിന് അനുവദിച്ച 1,500 കോടിയില്‍ 990 കോടി രൂപ ഫിഷറീസ്, മൃഗസംരക്ഷണ മേഖലയ്ക്കാണ്. ബാക്കി സ്വയംതൊഴില്‍, കാര്ഷികോല്പന്ന സംസ്കരണം, ചെറുകിട കച്ചവടം മുതലായവയ്ക്ക് പ്രവര്‍ത്തന മൂലധനമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."