ഉര്‍ദുവില്‍ വിജയം ഉറപ്പാക്കാന്‍
എസ്.എസ്.എല്‍.സി. പരീക്ഷയെ അഭിമുഖീകരിക്കാന്‍ തയാറായിക്കൊണ്ടിരിക്കുന്ന ഉര്‍ദുഭാഷയുടെ വശ്യതയും മനോഹാരിതയും നുകര്‍ന്നുകൊണ്ടിരിക്കുന്ന നിങ്ങളോട് അല്‍പം ചില പരീക്ഷാ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഉര്‍ദു പേപ്പറില്‍ അ+ നേടാന്‍ എല്ലാ കൂട്ടുകാര്‍ക്കും സാധ്യമാകട്ടേ എന്ന പ്രാര്‍ഥനയോടൊപ്പം ഇതു വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്ന് സ്‌നേഹത്തോടെ ഉപദേശിക്കുന്നു.
ഭാഷാവിഷയങ്ങളില്‍ വിവിധ വ്യവഹാര രൂപങ്ങളിലൂടെയാണ് പഠനത്തെളിവുകള്‍ ഉത്തരക്കടലാസില്‍ കുറിക്കേണ്ടത്. എല്ലാ വ്യവഹാര രൂപങ്ങളും അതേപടി പ്രയോഗിക്കപ്പെടുന്ന രീതിയല്ല എഴുത്തു പരീക്ഷയില്‍ സ്വീകരിക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ അത്തരം വ്യവഹാര രൂപങ്ങളുമായി ബന്ധപ്പെടുത്തി തന്നെയാണ് ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതും.
കഥ, കവിത, പ്രസംഗം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ മറ്റ് വ്യവഹാര രൂപങ്ങള്‍ മുഖേന ചോദിക്കപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരാന്‍ ചില വ്യവഹാര രൂപങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുകയും അവയോരോന്നിനെയും വിശകലനം ചെയ്യുകയും ചെയ്യാം.
പദ്യശകലങ്ങളുടെ
ആശയം വിശദീകരിക്കല്‍
പദ്യവിഭാഗത്തില്‍ ആകെ ആറെണ്ണമാണ് നാം പഠിച്ചിട്ടുള്ളത്. അവയോരോന്നും വ്യത്യസ്ത വിഷയ മേഖലകള്‍ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഈരടികളുടെ ആശയ വിശദീകരണമാണ് പദ്യഭാഗത്തിലെ സുപ്രധാന ചോദ്യം എന്നത് കൂട്ടുകാര്‍ മനസിലാക്കിയിരിക്കുമല്ലോ.
ഈരടിയുടെ ആശയ വിശദീകരണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത്. ആദ്യത്തെ ഖണ്ഡികയില്‍ കവിയുടെ പേര്, പദ്യത്തിന്റെ പേര്, പദ്യത്തിന്റെ പൊതുവിഷയം എന്നിവയും രണ്ടാം ഖണ്ഡികയില്‍ ഈരടിയുടെ ആശയം വ്യക്തമാക്കുകയുമാകാം. നാല് സ്‌കോര്‍ നേടിയെടുക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതിയാകും.
ഉദാഹരണമായി ഒരു ഈരടിയുടെ ആശയ വിശദീകരണം എങ്ങനെ തയാറാക്കാം എന്നു പരിശോധിക്കാം.
ഉദാഹരണം 1 നോക്കുക
കഥാപാത്ര നിരൂപണം
പേരു കൊണ്ട് ഗംഭീരമാണ് ഇതെങ്കിലും മൂന്ന് സ്‌കോറാണ് ഇതിനു ലഭിക്കുന്നത്. കഥാപാത്രങ്ങളുടെ പേരെഴുതാന്‍ കൂടി ചോദ്യം വന്നാല്‍ സ്‌കോര്‍ നാലായിരിക്കും.
കഥാപാത്രങ്ങളെ ഓര്‍ത്തിരിക്കേണ്ടത് മൂന്നു കഥകളുടേതും ഒരു നാടകത്തിന്റേതുമാണല്ലോ. അവയില്‍ ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ച് മൂന്നോ നാലോ വാക്യങ്ങളില്‍ കുറയാതെ കുറിപ്പെഴുതേണ്ടതുമാണ്. ഓരോ പാഠഭാഗത്തിലെയും ഒരു സുപ്രധാന കഥാപാത്രത്തിന്റെ സ്വഭാവം, മറ്റ് പ്രത്യേകതകള്‍ എന്നിവ കുറിപ്പായി തയാറാക്കി പരിശീലിക്കുന്നത് വളരെ നല്ലതാണ്.
അത്തരം ചില കഥാപാത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാം.
ഉദാഹരണം 2 നോക്കുക
പത്രവാര്‍ത്ത നിര്‍മാണം
പത്രവാര്‍ത്ത തയാറാക്കല്‍ ഒരു പ്രധാന പ്രവര്‍ത്തനമായി കാണാം. 4 സ്‌കോറാണ് ഇതിനു ലഭിക്കുന്നത്. നമ്മുടെ പാഠഭാഗങ്ങള്‍ പരിശോധിച്ചാല്‍ ചിലയിടത്തെങ്കിലും പത്രവാര്‍ത്തയ്ക്ക് സാധ്യതയുള്ളതായി കാണാനാകും. പ്രധാനമായും ഒന്ന്, നാല് യൂണിറ്റുകളിലാണ് പത്രവാര്‍ത്തയ്ക്ക് ഇടമുള്ളതെന്നു പറയാം.
പ്രത്യേക സാഹചര്യം വിവരിച്ചോ, ഏതെങ്കിലും പരിപാടിയുടെ നോട്ടിസ് നല്‍കിയോ ആണ് പത്രവാര്‍ത്ത തയാറാക്കാനുള്ള ചോദ്യം വരുന്നത്. പത്രവാര്‍ത്ത തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം.
വിഷയത്തിനു ചേരുന്ന തലക്കെട്ട് ആകര്‍ഷണീയവും സംക്ഷിപ്തവുമായിരിക്കണം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലം, തിയതി എന്നിവയ്ക്കു ശേഷം സംഭവങ്ങള്‍ ക്രമവും ചിട്ടയുമനുസരിച്ച് എഴുതണം. കൂടുതല്‍ പരത്തിയെഴുതാതെ ആശയ വ്യക്തതയോടെ സംക്ഷിപ്തമായി എഴുതുകയാണ് ഉത്തമം. ഒരു ഉദാഹരണം പരിശോധിക്കാം.
ഉദാഹരണം 3 നോക്കുക
കത്തെഴുത്ത്
പാഠപുസ്തകത്തില്‍ കത്ത് പാഠഭാഗമായി വന്നിട്ടില്ല എങ്കിലും ഒന്നാം യൂണിറ്റിലെ കഥയില്‍ കത്തിനെ കുറിച്ചുള്ള പരാമര്‍ശമുള്ളതായി കാണാം. ആറു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നാം കത്തിന്റെ വ്യത്യസ്ത രൂപഭേദങ്ങള്‍ പരിചയപ്പെട്ടതാണല്ലോ. ആയതിനാല്‍ കത്തില്‍ ഉപയോഗിക്കേണ്ട ഘടകങ്ങള്‍ എന്തെല്ലാമെന്നും അവയുടെ സ്ഥാനമെവിടെയെന്നും പ്രകൃതമെന്തെന്നും നമുക്കറിയാം.
പാഠഭാഗങ്ങള്‍ അടിസ്ഥാനമാക്കുമ്പോള്‍ വ്യക്തിഗത കത്തുകള്‍ക്കാണ് സാധ്യത കൂടുതല്‍. അഞ്ച് യൂണിറ്റുകളിലും കത്തെഴുത്തിന് വലിയ സാധ്യത കാണാന്‍ കഴിയും.
പ്രത്യേക സാഹചര്യം പ്രതിപാദിച്ച് കത്തെഴുതാനോ മറുപടിക്കത്ത് തയാറാക്കാനോ ചോദ്യം വന്നേക്കാം. കത്തെഴുത്തില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ പരിശോധിക്കാം.
മുകളില്‍ വലതു വശത്തായി സ്ഥലം, അതിനു താഴെ തിയതി (മാസം, വര്‍ഷം ഉള്‍പെടെ) ശേഷം താഴെ അല്‍പം ഇടത്തോട്ട് മാറി അഭിവാദനം, തുടര്‍ന്ന് വിഷയംസന്ദേശം, അവസാനം താഴെ ഇടതു വശത്ത് ഉപസംഹാരം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. നാല് സ്‌കോര്‍ ലഭിക്കാവുന്ന കത്തെഴുത്തിന് ഉദാഹരണം പരിശോധിക്കാം.
ഉദാഹരണം 4 നോക്കുക
ജീവചരിത്ര കുറിപ്പ്
തയാറാക്കല്‍
പാഠപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട സാഹിത്യകാരന്മാരില്‍ ഒരാളെ സംബന്ധിച്ച വിവരങ്ങള്‍ ചോദ്യപേപ്പറില്‍ നല്‍കിയതനുസരിച്ച് ജീവചരിത്ര കുറിപ്പ് നാലോ അഞ്ചോ വാക്യങ്ങളില്‍ തയാറാക്കിയാല്‍ നാല് സ്‌കോര്‍ നേടാവുന്നതാണ്. പാഠപുസ്തകത്തില്‍ ഒമ്പത് സാഹിത്യകാരന്മാരുടെ ലഘു ജീവചരിത്ര കുറിപ്പുകള്‍ കൂട്ടുകാര്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടല്ലോ.
ഇത് കാഠിന്യമേറിയതോ ലാഘവത്തോടെ കാണേണ്ടതോ അല്ല. ചോദ്യത്തില്‍ വേണ്ടത്ര സൂചനകള്‍ ഉണ്ടായിരിക്കും. നാലോ അഞ്ചോ വാക്യങ്ങളില്‍ കുറയാതെ വേണം കുറിപ്പ് തയാറാക്കാന്‍. ജനന-മരണ സ്ഥലം, വര്‍ഷം, തിയതി, പ്രധാന സാഹിത്യ മേഖല, കൃതികള്‍, രചനാപരമായ സവിശേഷതകള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സൂചനയില്‍ തന്നിരിക്കും.
തന്നിരിക്കുന്ന സൂചനകള്‍ ഉപയോഗിച്ച് പൂര്‍ണമായ വാക്യങ്ങളില്‍ അനുയോജ്യമായ ഭാഷ ഉപയോഗിച്ച് ക്രമാനുസൃതമായി വ്യക്തതയോടെ നാലോ അഞ്ചോ വാക്യങ്ങളില്‍ കുറയാതെ കുറിപ്പ് തയാറാക്കുന്നതായിരിക്കും അഭികാമ്യം.
തന്നിരിക്കുന്ന സൂചനകള്‍ ഉപയോഗിച്ച് ഒരു ലഘു ജീവചരിത്ര കുറിപ്പ് എങ്ങനെ തയാറാക്കിയിരിക്കുന്നു എന്ന് കാണാം.
ഉദാഹരണം 5 നോക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."