HOME
DETAILS
MAL
സഊദിയില്‍ പുതിയ പന്ത്രണ്ട് തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നു
backup
March 12 2019 | 11:03 AM
റിയാദ്: സഊദിയില്‍ പുതുതായി പന്ത്രണ്ടു മത്സ്യ ബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. വിവിധ പ്രവിശ്യകളിലായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴില്‍ തുറമുഖങ്ങള്‍ സജ്ജമാകുന്നത്. നിര്‍മ്മാണം പുരോഗമിക്കുന്ന തുറമുഖങ്ങള്‍ പൂര്‍ണ്ണ സജ്ജമാകുന്നതോടെ നാലായിരത്തിലധികം ബോട്ടുകള്‍ക്ക് ഒരേ സമയം മല്സ്യബന്ധനത്തിലേര്പ്പെടാന് സൗകര്യമൊരുങ്ങും. സഊദി വിഷന്‍ 2030 ന്റെ ഭാഗമായി സഊദി പൗരന്മാര്ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യം. ഇതോടൊപ്പം രാജ്യത്തെ മത്സ്യ ബന്ധന രംഗം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.
കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അസീര്‍, ജിസാന്‍, തബൂക്ക് തുടങ്ങിയ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പുതിയ തുറമുഖങ്ങള്‍. ഇവയില്‍ ആറെണ്ണം കിഴക്കന്‍ പ്രവിശ്യയിലാണ്. ഇവയില്‍ നാല് തുറമുഖങ്ങളുടെ പണി പൂര്‍ത്തിയായതായും ഉടന്‍ അവ മല്‍സ്യ ബന്ധത്തിനായി തുറന്നു കൊടുക്കുമെന്നും ഫിഷറീസ് വകുപ്പ മേധാവി ഡോക്ടര്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശൈഖ് പറഞ്ഞു. നിലവില്‍ രാജ്യത്തെ മല്‍സ്യ സമ്പത്തിന്റെ അറുപത് ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ്. മല്‍സ്യ ബന്ധന തുറമുഖങ്ങള്‍ വഴി രാജ്യത്തെ ചെറുകിട പദ്ധതികളില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇത് വഴി ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാനും സഹായിക്കുമെന്നും ഫിഷറീസ് മേധാവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."