അബ്കാരി കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് ഋഷിരാജ് സിങ്
കായംകുളം.കേരളത്തില്‍ അബ്കാരി കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്നു എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കായംകുളത്തു സ്പിരിറ്റ് പിടികൂടിയ സംഭവം അന്വേഷിക്കാന്‍ എത്തിയ ഋഷിരാജ് സിംഗ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു .
അബ്കാരി കേസുകളില്‍ 240 ദിവസത്തിനിടെ 30000 കേസുകളിലായി 28000 ത്തോളം പേര്‍ പിടിയിലായിട്ടുണ്ട് . സംസ്ഥാനത്തു ദിവസേന 1000 ലിറ്റര്‍ വ്യാജ മദ്യം, ചാരായം എന്നിവ പിടികൂടുന്നുണ്ട് .കഴിഞ്ഞ മാസം ഇത് 400 ലിറ്റര്‍ ആയിരുന്നു . മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ 400 ശതമാനം വര്‍ധിച്ചിട്ടുണ്ട് . 2014 ല്‍ 900 കേസുകളായിരുന്നത് ഇന്ന് 4000 ആയി വര്‍ധിച്ചിട്ടുണ്ട് . കഞ്ചാവ് ,വ്യാജ മദ്യകേസുകളില്‍ സ്ത്രീകള്‍ പ്രതികളാകുന്നത് വര്‍ധിച്ചുവരികയാണ് .
സ്പിരിറ്റ് ഒഴുക്ക് തടയാന്‍ ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട് . ഇതിനായി തമിഴ് നാട് ,കര്‍ണാടക പോലീസിന്റെയും ,ഫോറെസ്‌റ് ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട് .എല്ലാ ജില്ലകളിലും വ്യാജ മദ്യം സ്പിരിറ്റ് എന്നിവ കണ്ടെത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."