രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ജയ്പൂര്‍; രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഘനശ്യാം തിവാരി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രാജിക്കത്ത് അയച്ചതായി തിവാരി വ്യക്തമാക്കി. അഞ്ച് തവണ എം.എല്‍.എ ആയായ ആളാണ് തിവാരി. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ കനത്ത വിമര്‍ശകനാണ് വിമതനായ ഘനശ്യാം തിവാരി.
പല തവണ മുഖ്യമന്ത്രിക്കെതിരേ കടുത്ത വിമര്‍ശനവുമായി തിവാരി രംഗത്തെത്തിയിരുന്നു. ഏകാധിപതിയെപ്പോലെയാണ് വസുന്ധര രാജെ സിന്ധ്യ പെരുമാറുന്നതെന്നും അവര്‍ വിവിധ സ്ഥാനമാനങ്ങള്‍ പുറത്തുള്ളവര്‍ക്ക് നല്‍കി പാര്‍ട്ടിയെ കബളിപ്പിച്ചതായും തിവാരി മുന്‍പ് ആരോപിച്ചിരുന്നു.
വസുന്ധര രാജെയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും തിവാരി വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ തിവാരിയുടെ രാജി ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാകും നല്‍കുക.
ഗുജറാത്തില്‍ നിലവില്‍ ഭരണവിരുദ്ധ വികാരം വളരെ ശക്തമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസില്‍നിന്ന് കനത്ത തോല്‍വിയാണ് ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അഞ്ചു വര്‍ഷം എം.എല്‍എയായിരുന്ന തിവാരി കഴിഞ്ഞ തവണ മികച്ച മാര്‍ജിനിലാണ് വിജയിച്ചത്. 60 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അറുപതിനായിരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് തിവാരി എം.എല്‍.എയായത്. ഏറ്റവുമധികം ഭൂരിപക്ഷം നേടി വിജിച്ച ബി.ജെ.പി എം.എല്‍.എയും തിവാരിയായിരുന്നു. നിലില്‍ സാംഗനീര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് തിവാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."