ചളിയംകോട് ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു തൊഴിലാളികള്‍ക്കു സുരക്ഷയില്ല
ഉദുമ: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തുരുത്തായ ചളിയംകോട് സംസ്ഥാന പാതയില്‍ പാര്‍ശ്വഭിത്തി നിര്‍മാണം പുരോഗമിക്കുന്നു.
ഇരുപതോളം തൊഴിലാളികളാണ് ഇവിടെ രാപകല്‍ ജോലി ചെയ്യുന്നത്. ഇന്നാല് ഇതര സംസ്ഥാന തൊഴിലാളികളായ ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപമുണ്ട്.
ഭിത്തി നിര്‍മാണത്തിനു തടസ്സമാവാത്ത വിധം 50 മീറ്റര്‍ വീതിയില്‍ ഇവിടെ ഒരു വശത്തു കൂടിയാണ് പാത വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടുള്ളത്. നേരത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ശക്തമായ മഴ ഭിത്തി നിര്‍മാണത്തിനു തടസ്സമുണ്ടാക്കിയിരുന്നു. മഴക്ക് അല്പം ശമനം ലഭിച്ചതോടെയാണ് ഭിത്തി നിര്‍മാണം തകൃതിയിലായത്.
കുന്നിടിഞ്ഞു വീടിനും പറമ്പിനും നാശനഷ്ടം നേരിട്ട പ്രദേശത്ത് ഇനിയും കുന്നിടിയാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ കുന്നിനു മുകളിലുണ്ടായിരുന്ന തെങ്ങ് കുത്തനെ താഴേക്കു പതിച്ച നിലയിലാണുള്ളത്. അപകട പ്രദേശമായതിനാല്‍ ഇവ നീക്കല്‍ പ്രയാസമാണ്. ഭിത്തി നിര്‍മാണം പൂര്‍ത്തിയായാലെ റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നതിനെ പ്രതിരോധിക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."