ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം: മെഷിനുകള്‍ ദാനം നല്‍കിയവരെ ക്ഷണിച്ചില്ലെന്ന് ആരോപണം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മെഷിനുകള്‍ ദാനം നല്‍കിയവര്‍ക്കു ക്ഷണമില്ലെന്ന് ആരോപണം.
ഈ മാസം 15ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഡയാലിസ് യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
എന്നാല്‍, ആശുപത്രിയിലേക്ക് ലക്ഷങ്ങള്‍ മുടക്കി ഡയാലിസ് യന്ത്രങ്ങള്‍ ദാനമായി നല്കിയ റോട്ടറി ക്ലബ് ഭാരവാഹികളെ ഈ ചടങ്ങില്‍ നിന്നു ബന്ധപ്പെട്ടവര്‍ അകറ്റി നിര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജില്ലയിലെ നിര്‍ധനരായ ഒരുപാട് ആളുകള്‍ക്ക് ഉപകരിക്കപ്പെടുന്ന ഡയാലിസ് കേന്ദ്രം ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നു വര്‍ഷം മുമ്പ് തന്നെ റോട്ടറി ക്ലബ് അധികൃതര്‍ പുത്തന്‍ യന്ത്രങ്ങള്‍ ദാനമായി നല്‍കിയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലയിലെ നാല് എം.എല്‍.എമാരെയും ജില്ലാ കലക്ടറേയും ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."