HOME
DETAILS

നഗരത്തില്‍ രണ്ടിടത്ത് മോഷണം

  
backup
July 11 2016 | 07:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%8b


ചെറുതുരുത്തി: നഗരത്തില്‍ പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ പ്രവര്‍ത്തിക്കുന്ന ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരിടവേളക്ക് ശേഷം വീണ്ടും മോഷണം തൊട്ട് സമീപം ചുങ്കത്ത് മുനവറുള്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയും കൊള്ളയടിച്ചു.
സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓഫിസിന്റെ വാതില്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അകത്തി മാറ്റി ഓഫിസിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ ഓഫിസിനുള്ളിലെ പത്തോളം അലമാരകള്‍ തകര്‍ത്തു. സാധന സാമഗ്രികള്‍ വലിച്ച് വാരിയിട്ട നിലയിലാണ്. വില കൂടിയ ലാപ്പ് ടോപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ചയാണ് അവസാനമായി സ്‌കൂള്‍ പ്രവര്‍ത്തിച്ചത് ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്തത് കണ്ടെത്തിയത് ഉടന്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ചുങ്കം മുനവറുല്‍ സെക്കന്‍ഡറി മദ്‌റസയിലും സമാന രീതിയിലാണ് മോഷണം നടന്നത്. പള്ളിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മദ്‌റസയില്‍ പ്രിന്‍സിപ്പാള്‍ മുനീര്‍ സഖാഫിയുടെ ഓഫിസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷണ സംഘം മുറിയിലെ രണ്ട് അലമാരകളും തകര്‍ത്തു. ഇതില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപ കവര്‍ന്നു. സഖാഫിയുടെ വില പിടിപ്പുള്ള രണ്ട് വാച്ചുകളും നഷ്ടപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശിയായ മുനീര്‍ സഖാഫി പെരുന്നാളിന് വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പള്ളിയിലെത്തിയ വിശ്വാസികളാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണ നടത്തിയത് കണ്ടത്. വടക്കാഞ്ചേരി സി.ഐ എം.കെ സുരേഷ് കുമാര്‍, ചെറുതുരുത്തി എസ്.ഐ ജിജിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘം ഇരു സ്ഥലത്തുമെത്തി തെളിവെടുപ്പ് നടത്തി.
സ്‌കൂളില്‍ മോഷണം നടന്ന ഓഫിസ് മുറിയുടെ ചുമരില്‍ ഞങ്ങളെ പിടിക്കാന്‍ നോക്കരുതെന്ന് എഴുതി വെച്ച നിലയില്‍ കണ്ടെത്തി. വിരലടയാള വിദഗ്ദരും തെളിവുകള്‍ ശേഖരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പത്മജയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും മോഷണം നടന്ന സ്ഥലങ്ങളിലെത്തിയിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  a day ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  a day ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago