
പുതുക്കാട് മണ്ഡലത്തില്‍ ഡെങ്കിപ്പനി പടരുന്നു: ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി
പുതുക്കാട്: മണ്ഡലത്തില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് . ഡെങ്കിപ്പനി സ്ഥിരീകരിച്ച 39 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സ തേടിയത്. ഡങ്കിക്ക് പുറമെ എലിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും ജീവനക്കാരുടെ കുറവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി.
മന്ത്രി സി. രവീന്ദ്രനാഥിന്റെ നിര്‍ദേശാനുസരണം നടത്തിയ മണ്ഡലംതല അവലോകന യോഗത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ നിലവില്‍ 20 പേരില്‍ ഡെങ്കിപ്പനി കണ്ടെത്തിയിട്ടുണ്ട്. കൊടകരയില്‍ എട്ടും തൃക്കൂരില്‍ അഞ്ചു പേര്‍ക്കും പനിബാധയുണ്ട്. വരന്തരപ്പിള്ളിയിലും നെന്മണിക്കരയിലും മൂന്നു വീതം ഡെങ്കി റിപ്പോര്‍ട്ടു ചെയ്തു.
പുതുക്കാട്, അളഗപ്പനഗര്‍, പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകളില്‍ ഡെങ്കി കണ്ടെത്തിയിട്ടില്ല. എന്നാല്‍ പുതുക്കാട് പഞ്ചായത്തില്‍ ഒരാള്‍ക്ക് എലിപ്പനി ബാധയുണ്ടായിട്ടുണ്ട്.
വരന്തരപ്പിള്ളിയില്‍ അഞ്ചുപേര്‍ക്കും മറ്റത്തൂരില്‍ മൂന്നു പേര്‍ക്കും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.കഴിഞ്ഞ ആറുമാസത്തെ കണക്ക് പ്രകാരം മണ്ഡലത്തില്‍ പനി നിരക്കില്‍ ഗണ്യമായ കുറവുണ്ട്.
ആരോഗ്യ വകുപ്പിന്റെ 'പ്രതിദിനം പ്രതിരോധം' പരിപാടിയുടെ ഫലമായി കഴിഞ്ഞ മാസങ്ങളില്‍ 2082 പനി മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ ഇത് അയ്യായിരമായിരുന്നു.പനി നിയന്ത്രണ വിധേയമാണെങ്കിലും മണ്ഡലത്തില്‍ വ്യാപകമായി പ്രതിരോധ ക്യാംപുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബോധവല്‍ക്കരണവും പ്രതിരോധ നടപടികളും കൈക്കൊള്ളുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ കാനകള്‍ വൃത്തിയാക്കുവാനും കുടിവെള്ള വിതരണ പൈപ്പുകളില്‍ വ്യാപകമായുള്ള ചോര്‍ച്ചകള്‍ വകുപ്പധികൃതര്‍ തന്നെ അറ്റകുറ്റപ്പണി ചെയ്യുവാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 10 days ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 11 days ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 11 days ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 11 days ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 11 days ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 11 days ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 11 days ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 11 days ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 11 days ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 11 days ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 days ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 days ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 11 days ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 days ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 11 days ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 11 days ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 days ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 days ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 days ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 11 days ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 11 days ago