HOME
DETAILS

നൂറ്റാണ്ടുകളുടെ ചരിത്രവുമായി ബങ്കളത്തെ ശിലാചിത്രം

  
backup
April 12, 2017 | 11:05 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5

നീലേശ്വരം: നൂറ്റാണ്ടുകളുടെ ചരിത്രവുമായി ബങ്കളത്ത് ശിലാചിത്രം. അഞ്ചടി നീളവും നാലടി വീതിയുമുള്ള, ഇരതേടി കുതിച്ചു പായുന്ന പുലിയുടെ രൂപമാണ് ശിലാചിത്രത്തിലുള്ളത്. ബി.സി മൂന്നാം നൂറ്റാണ്ടിനു മുന്‍പുള്ള ശിലാചിത്രമാണെന്നു കരുതപ്പെടുന്നു. കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തുള്ള വേനലിലും വറ്റാത്ത പള്ളത്തിന്റെ ഉയര്‍ന്ന ഭാഗത്താണ് ഇതുള്ളത്.


ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങളോ ശിലായുഗത്തിലെ വെണ്‍മഴു പോലുള്ള പണിയായുധങ്ങള്‍ കൊണ്ടോ വരച്ചതാകാം ഇതെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. ആദിമമനുഷ്യരുടെ ഭാവനയുടേയും വൈദഗ്ദ്യത്തിന്റെയും തെളിവാണിത്. സമീപത്തു തന്നെ മഹാശിലാ സ്മാരകമായ ചെങ്കല്ലറയും ഉണ്ട്.
പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ബങ്കളത്തെ മുഹമ്മദ് ഷഫീഖ് അറിയിച്ചതിനെ തുടര്‍ന്നു ചരിത്ര ഗവേഷകരും നെഹ്‌റു കോളജിലെ ചരിത്രാധ്യാപകരുമായ നന്ദകുമാര്‍ കോറോത്ത്, പ്രൊഫ.സി.പി രാജീവന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.


രണ്ടായിരം വര്‍ഷം മുന്‍പ് ഇവിടെ ജനവാസമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ ശിലാചിത്രമെന്ന് ഇവര്‍ പറഞ്ഞു. ചരിത്ര സ്മാരകമായി ശിലാചിത്രം സംരക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമീപപ്രദേശമായ എരിക്കുളം വലിയപാറയില്‍  തോരണത്തിന്റെ ആകൃതിയിലുള്ള പുരാതന ചിത്രങ്ങളും കാണപ്പെടുന്നുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  3 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  3 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  3 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  3 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  3 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  3 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  3 days ago
No Image

വൈദ്യുതി ക്ഷാമം കടുക്കുന്നു: വലിയ വില നല്‍കിയാലും കിട്ടാനില്ല, സംസ്ഥാനത്ത് പവര്‍കട്ട് പതിവായേക്കും

Kerala
  •  3 days ago
No Image

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ നിന്ന് ഇടതു അം​ഗങ്ങളെ പുറത്താക്കാൻ സർക്കാർ; ഓർഡിനൻസ് ഉടൻ

latest
  •  3 days ago
No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  3 days ago