ട്രംപ് സര്‍ക്കാരിന്റെ യാത്രാ വിലക്കിന് യു.എസ് സുപ്രിംകോടതി അനുമതി
വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളിലേക്കുള്ള ട്രംപ് സര്‍ക്കാരിന്റെ യാത്രാ വിലക്കിന് യു.എസ് സുപ്രിംകോടതിയുടെ അനുമതി. ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, സുദാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ യു.എസിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്.
യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യു.എസ് കീഴ്‌ക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയെന്നുള്ളത് പ്രസിഡന്റിന്റെ അധികാര പരിധിയില്‍പ്പെട്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് എഴുതി.
ദേശീയ സുരക്ഷക്ക് ആവശ്യമായ യുക്തിപരമായ നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും അത്തരം നടപടികളില്‍ തങ്ങള്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ കുടിയേറ്റ നിയമത്തിനോ സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരം ഒരു മതത്തിന് നിരോധനം ഏര്‍പ്പെടുത്തരുതെന്നുള്ള ഭരണഘടനയുടെ ഭേദഗതിക്കോ വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് കോടതി ഉത്തരവിട്ടത്. കോടതി വിധി പുറത്തുവന്ന ഉടനെ ഇക്കാര്യം ട്രംപ് ട്വിറ്ററിലൂടെ പങ്കുവച്ചു. എന്നാല്‍ കോടതി വിധിക്കെതിരേ നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു. കഴിഞ്ഞ ജൂണിലാണ് ട്രംപ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. ഇതിനെതിരേ നിരവധി ആക്ടിവിസ്റ്റുകളും സന്നദ്ധസംഘടനകളും രംഗത്തെത്തിയിരുന്നു.
കുടിയേറ്റ വിരുദ്ധ നയവുമായി മുന്നോട്ടുപോവുന്ന ട്രംപിന്റെ നീക്കങ്ങള്‍ക്കുള്ള പിന്തുണ കൂടിയാണ് സുപ്രിംകോടതി വിധി. ഇറാഖ്, ചാഡ് എന്ന്ീ രാജ്യങ്ങള്‍ക്കെതിരേ നേരത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. ഈ രാജ്യങ്ങള്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയതോടെയാണ് വിലക്കില്‍നിന്ന് ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."