ലോകകപ്പിലെ രാഷ്ട്രീയക്കളികള്‍ അവസാനിക്കുന്നില്ല
മോസ്‌കോ: ലോകകപ്പ് തുടങ്ങിയപ്പോള്‍ തന്നെ വിവിധ രാഷ്ട്രീയ വിഷയങ്ങളുമായി റഷ്യന്‍ ലോകകപ്പ് ശ്രദ്ദേയമായിരുന്നു. മുഹമ്മദ് സലയുടെ ചെച്‌നിയന്‍ പൗരത്വം, സ്വിസ് താരങ്ങളുടെ ഗോളിന് ശേഷമുള്ള ആഘോഷം. അങ്ങനെ നീളുന്നു വിവാദ പട്ടിക.
സെര്‍ബിയക്കെതിരേയുള്ള മത്സരത്തില്‍ സ്വിസ് താരങ്ങള്‍ കോസോവോയുടെ ചിഹ്നമായ പരുന്തിന്റെ ചിഹ്നം കാണിച്ചതിന് സ്വിറ്റ്‌സര്‍ലന്റിലെ മൂന്ന് കോസോവന്‍ താരങ്ങള്‍ക്ക് ഫിഫ പിഴ ചുമത്തിയിരിക്കുകയാണിപ്പോള്‍. ഇതാണ് പുതിയ വിവാദത്തിലേക്കെത്തിയിട്ടുള്ളത്. സ്വിസ് താരങ്ങളുടെ മേല്‍ ഫിഫ ചുമത്തിയ പിഴ കൊസോവയിലെ ജനങ്ങള്‍ അടക്കാമെന്നേറ്റിരിക്കുകയാണിപ്പോള്‍. വംശീയ അക്രമത്തെ തുടര്‍ന്ന് സെര്‍ബിയയില്‍ നിന്ന് കുടിയേറിയവരാണ് കൊസോവന്‍ വംശജരായ ശാകിരി, ഗ്രനിത് സാക്ക, സ്റ്റീഫന്‍ ലിച്ചന്‍സ്റ്റിനര്‍ എന്നീ താരങ്ങള്‍. സെര്‍ബിയക്കെതിരേയുള്ള മത്സരത്തിന് ശേഷം മൂന്ന് താരങ്ങളും കോസോവയിലെ പരുന്തിന്റ ചിഹ്നം കാണിച്ചായിരുന്നു ആഹ്ലാദ പ്രകടനം നടത്തിയത്.
ഫിഫ ചുമത്തിയ പിഴ ഞങ്ങള്‍ തന്നെ അടക്കുമെന്നായിരുന്നു കൊസോവന്‍ വംശജര്‍ പറഞ്ഞത്. മൈതാനങ്ങളില്‍ രാഷ്ട്രീയം ചിഹ്നം ഉപയോഗിക്കുന്നതിന് ഫിഫയുടെ വിലക്കുണ്ട്. ഇതിന് എതിര് ചെയ്തതിനാണ് ഷാക്കിരിക്കും ഷാക്കക്കും ഫിഫ പിഴ ചുമത്തിയത്. തങ്ങളോടുള്ള സ്‌നേഹം കാരണം വന്ന പിഴ ഞങ്ങള്‍ തന്നെ അടക്കുമെന്നായിരുന്നു കൊസോവക്കാര്‍ പറഞ്ഞത്. ഇതിനായി അവര്‍ ഓണ്‍ലൈനായി പണപ്പിരിവും തുടങ്ങി. ഓണ്‍ലൈനായി ആരംഭിച്ച ഫണ്ട് ശേഖരണം 12,000 പിന്നിട്ടിട്ടുണ്ട്. ഷാക്കിരിക്കും സാക്കക്കും 10,000 ഡോളറും ലിച്ചന്‍സ്റ്റെനര്‍ക്ക് 5,050 ഡോളറുമാണ് പിഴയിട്ടിരിക്കുന്നത്. കോസോവ വ്യവസായ മന്ത്രി ബജ്‌റാം ഹസാനി തന്റെ ശമ്പളമായ 1500 ഡോളര്‍ ഇതിനായി സംഭാവന ചെയ്തു കഴിഞ്ഞു. ശാഖിരിയും സാക്കയും തന്ന സന്തോഷം ഒന്നിനും പകരം ആവില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ ഹസാനിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."