രഹസ്യമായി സൂക്ഷിച്ചിരുന്ന 54 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടികൂടി
കരുനാഗപ്പള്ളി: വീടിന്റെ പിറകില്‍ സൂക്ഷിച്ചിരുന്ന അമ്പത്തിനാല് ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടികൂടി. പുത്തന്‍തെരുവ് നീലികുളം സാമൂന്റയ്യത്ത് നസീറിന്റെ വീടിന് പിറകില്‍ സൂക്ഷിച്ചിരുന്ന 52 ചാക്ക് അരി, രണ്ട് ചാക്ക് ഗോതമ്പ് എന്നിവയാണ് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
താലൂക്കിലെ വിവിധ റേഷന്‍ കടകളില്‍നിന്ന് ശേഖരിച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളാണ് പിടികൂടിയത്. വിവിധ കമ്പനികളുടെ പേരില്‍ റീപാക്ക് ചെയ്ത് വില്‍ക്കാന്‍ സൂക്ഷിച്ച ധാന്യങ്ങളാണ് പിടികൂടിയത്.
പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനായി സപ്ലൈകോയുടെ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ 1955 ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. റെയ്ഡില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ ഷാജി കെ. ജോണ്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ലീലാകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍മാരായ ജയപ്രകാശ്, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."