HOME
DETAILS

കാട്ടാന ഭീതിയില്‍ സത്രംകുന്നുകാര്‍

  
backup
June 27 2018 | 05:06 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82%e0%b4%95


സുല്‍ത്താന്‍ ബത്തേരി: കാട്ടാനഭീതിയില്‍ സുല്‍ത്താന്‍ ബത്തേരി സത്രംകുന്ന് നിവാസികള്‍.
കഴിഞ്ഞ ദിവസം രാത്രിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ വീടിന്റെ മതിലുകളും കൃഷിയും നശിപ്പിച്ചതിന് പുറമെ പ്രദേശത്തെ കിണറിനും കേടുപാടുകള്‍ വരുത്തി. സുല്‍ത്താന്‍ ബത്തേരി ടൗണിന് അടുത്ത മേഖലയാണ് സത്രംകുന്ന്. ഇവിടെയാണ് കാട്ടാനക്കൂട്ടം ഭീതി വിതക്കുന്നത്. പ്രദേശത്തെ നൂറനാള്‍ എബിയുടെ വീടിന്റെ ചുറ്റുമതില്‍ കഴിഞ്ഞ ദിവസം കാട്ടുകൊമ്പന്‍ തകര്‍ത്തിരുന്നു. നൂറനാള്‍ ജോര്‍ജ്, മാത്യൂസ്, ജോണ്‍ എന്നിവരുടെ കൃഷികളും ആന നശിപ്പിച്ചു. ഇതിനുപുറമെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഡോക്ടേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള കിണറിനും നാശംവരുത്തി. നേരം പുലരുവോളം ജനവാസ കേന്ദ്രത്തില്‍ കാട്ടാന തങ്ങിയത് ജനങ്ങളില്‍ ഭീതിപരത്തി. പ്രദേശത്തെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. ഈ സാഹചര്യത്തില്‍ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


തരിയോട് പ്രദേശത്തെ വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന്


തരിയോട്: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ രൂക്ഷമായ വന്യജീവി ശല്യത്തിനു അടിയന്തര പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രശ്‌നപരിഹാരത്തിനു അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ടി.സി ദേവസ്യ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് എം.കെ ജോസഫ്, ശോഭനകുമാരി, മാത്യു മച്ചുകുഴി, കെ.ടി മുഹമ്മദ്, ഏബ്രഹാം കെ. മാത്യു, ജോണ്‍ കാരനിരപ്പില്‍, ജിന്‍സി സണ്ണി, ഷീജ ആന്റണി, ദേവദാസന്‍, ജോസ് മുട്ടപ്പള്ളി, ജോബി ടി. ജോയി, വി.ടി കുര്യന്‍, ബേബി കുന്നുംപുറം, വിജയരാഘവന്‍ സംസാരിച്ചു

.
കാട്ടാന ഭീതി ഒഴിയാതെ തളിപ്പുഴ ഗ്രാമവാസികള്‍


വൈത്തിരി: കാട്ടനശല്യത്താല്‍ പൊതുറിമുട്ടി വൈത്തിരി പഞ്ചായത്തിലെ തളിപ്പുഴ ഗ്രാമ വാസികള്‍.
ഒരു വര്‍ഷത്തിനിടെ കാട്ടാനയുടെ വിളയാട്ടത്തില്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളടക്കം വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തളിപ്പുഴയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി പേരുടെ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. തളിപ്പുഴ ഗാന്ധിഗ്രാം ഷോപ്പിനു പിന്നില്‍ നിലയുറപ്പിച്ച ആനയെ ജനങ്ങള്‍ തുരത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാന പ്രദേശത്ത് വന്‍നശനഷ്ടമാണ് വരുത്തിയത്. ബെന്നി ജോണ്‍, നളിനി, ചന്ദ്രമുരുകന്‍, മോഹനന്‍ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. തളിപ്പുഴക്ക് പുറമേ അറമല, പൂക്കോട്, അര്‍ണേരി, തളിമല ഭാഗങ്ങളിലും കാട്ടനകള്‍ സൈ്വര്യ വിഹരം നടത്തുകയാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി, സുഗന്ധഗിരി വനമേഖലയോടു അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രമാണ് തളിപ്പുഴ. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; സംസ്ഥാനത്ത് ആത്മഹത്യാ നിരക്കിൽ വൻ വർധന

Kerala
  •  17 minutes ago
No Image

ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു 

qatar
  •  8 hours ago
No Image

ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും

Cricket
  •  8 hours ago
No Image

ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന

National
  •  8 hours ago
No Image

മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി

National
  •  9 hours ago
No Image

കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 hours ago
No Image

മൂന്ന് വിഭാ​ഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ

uae
  •  9 hours ago
No Image

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ

uae
  •  11 hours ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ

Kerala
  •  11 hours ago