ക്വാറന്റൈന് ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം; ഗുജറാത്തില്‍ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിനിന്റെ യാത്ര റദ്ദാക്കി
അഹമ്മദാബാദ്: നാട്ടിലേക്ക് തിരിച്ചെത്തുന്നവരെ ക്വാറന്റൈന് ചെയ്യാന്‍ സൗകര്യമില്ലന്ന് കാരണം പറഞ്ഞ് ഗുറജാത്തില് നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ അവസാന നിമഷം റദ്ദാക്കി. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണത്താല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് വീണ്ടും വെട്ടിലായത്. ശനിയാഴ്ച രാത്രി രാജ്കോട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് അവസാന നിമിഷം റദ്ദാക്കിയത്. തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈന് സൗകര്യമൊരുക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമാണെന്ന് ഒദ്യോഗികമായി അറിയിച്ചതിനെ തുടര്‍ന്നാണ് ആദ്യ ശ്രമിക് ട്രെയിനിന്റെ യാത്ര റദ്ദാക്കിയതെന്ന് ഗുറജാത്ത് നോഡല്‍ ഓഫീസര്‍ പ്രതികരിച്ചു.
അവസാന നിമിഷം സര്‍വിസ് റദ്ദാക്കിയതോടെ ഗുജറാത്തിലെ മലയാളികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. തിങ്കളാഴ്ക്കു ശേഷമുള്ള മറ്റൊരു ദിവസം പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന മലയാളി സമാജങ്ങള്‍ നിരന്തരമായ ശ്രമത്തിനൊടുവിലാണ് ഗുജറാത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചത്. ടിക്കറ്റിനുള്ള പണം മലയാള സമാജം പ്രവര്‍ത്തകര്‍ ശേഖരിക്കുകയും ചെയ്തു. പക്ഷെ ഇന്നലെ രാവിലെ കേരളം എതിര്‍പ്പുമായി എത്തുകയായിരുന്നു.
നിലവിലെ കേന്ദ്ര-നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഗുജറാത്തിന് കേരളത്തിലേക്ക് ട്രെയിന്‍ അയയ്ക്കാവുന്നതാണ്. എന്നാല്‍ കേരളത്തിന്റെ അഭ്യര്‍ഥന ഗുജറാത്ത് സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ 350 ട്രെയിന്‍ സര്‍വിസുകള്‍ ശ്രമിക് എക്പ്രസിനായി ഉപയോഗിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാറിന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."