HOME
DETAILS

കന്യാസ്ത്രീ പീഡനം: കുറ്റപത്രം വൈകുന്നതായി പരാതി

  
Web Desk
March 17 2019 | 00:03 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരേ പരാതിയുമായി കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകള്‍.
ഇന്നലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിയെ നേരില്‍കണ്ട് രേഖാമൂലം പരാതി നല്‍കി. സാക്ഷികള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുകയാണെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ ആശങ്ക അറിയിച്ചത്. തങ്ങളെ സമ്മര്‍ദത്തിലാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഇവര്‍ എസ്.പിയെ അറിയിച്ചു.
തങ്ങള്‍ വീണ്ടും തെരുവിലേക്കിറങ്ങേണ്ട സ്ഥിതിയാണെന്നും ഇതൊഴിവാക്കാന്‍ നടപടിയുണ്ടാകണമെന്ന അഭ്യര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റപത്രം ഡി.ജി.പിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരിശോധനയ്ക്കുശേഷം തിരുത്തലുകള്‍ ഇല്ലെങ്കില്‍ ഉടന്‍തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പൊലിസ് വിശദീകരണം.
കോട്ടയം എസ്.പിക്ക് കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്.
25 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഫ്രാങ്കോയ്ക്ക് ജാമ്യവും ലഭിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  9 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  9 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  9 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  9 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  9 days ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  9 days ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  9 days ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  9 days ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  9 days ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  9 days ago