രാജ്യത്തിനു വേണ്ടത് കാവല്‍ക്കാരനെയല്ല, നല്ലൊരു പ്രധാനമന്ത്രിയെയാണ്: കൗമാരക്കാരന്റെ മോദി വിമര്‍ശനം വൈറലാവുന്നു
ന്യൂഡല്‍ഹി: താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലാവുന്നു. ആജ്തക് ചാനലിലെ ' Takkar' എന്ന പരിപാടിക്കിടെയാണ് ബി.ജെ.പി വക്താവിന് നേരെ കൗമാരക്കാരന്റെ വിമര്‍ശനം.
' 2014ന് മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി കുട്ടിയും കോലും കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാനംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്. മോദി ജനിച്ച സമയത്ത് ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.' നിങ്ങള്‍ ഒരു സമയത്ത് പക്കാവട ഉണ്ടാക്കാന്‍ യുവാക്കളോട് പറയുന്നു. ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, രാജ്യത്തിനു വേണ്ടത് കാവല്‍ക്കാരനെയല്ല, നല്ലൊരു പ്രധാനമന്ത്രിയെയാണെന്ന് പരിപാടിയില്‍ കൗമാരക്കാരന്‍ പറഞ്ഞു.
വെറും 26 സെക്കന്റ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്.
In just 26 seconds, this guy has exposed @narendramodi on his failure to create jobs, called out his Chowkidaar gimmick and reminded Modi that he is a PM, asked him to stop lying that Congress hasn't done anything for the country.
— Srivatsa (@srivatsayb) March 17, 2019
Wow! Must watch and RT pic.twitter.com/uOhBUyA2US
രാഹുല്‍ഗാന്ധിയുടെ പ്രശസ്തമായ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചതാണ് മേം ഭീ ചൗക്കീദാര്‍ ക്യാംപയിന്‍. ക്യാംപയിനില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ പ്രയോഗം ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."