HOME
DETAILS
MAL
തന്റെ മാങ്ങ കഴിച്ചാല്‍ മക്കളുണ്ടാവുമെന്ന് തീവ്ര ഹിന്ദു നേതാവ്
backup
June 28 2018 | 06:06 AM
മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ മക്കളുണ്ടാവുമെന്ന് തീവ്ര ഹിന്ദു സംഘടനാ നേതാവ്. സംഭാജി ബിന്‍ഡെയെന്ന മഹാരാഷ്ട്രയിലെ നേതാവാണ് അവകാശവാദവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നാസിക്കില്‍ ഒരു സമ്മേളനത്തിലാണ് ബിന്‍ഡെ വാദമിറക്കിയത്. തന്റെ അമ്മയല്ലാതെ മറ്റാരോടും താന്‍ ഈ രഹസ്യം പങ്കുവച്ചിട്ടില്ല. ഇത്തരം നിരവധി മാവുകള്‍ തോട്ടത്തില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. താന്‍ നല്‍കിയ മാങ്ങ കഴിച്ച 180 ദമ്പതികളില്‍ 150പേര്‍ക്കും ആണ്‍കുഞ്ഞുങ്ങളുണ്ടായി. ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളുണ്ടെങ്കില്‍ ഈ മാങ്ങ കഴിച്ചാല്‍ മതിയെന്നൊക്കെയാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അതേസമയം ഇതേക്കുറിച്ച് ബിന്‍ഡെയ്ക്ക്് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."