HOME
DETAILS
MAL
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഐ.സി.എം.ആര്‍
backup
May 27 2020 | 02:05 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിനു പിന്നാലെ, അതിനെ തള്ളുന്ന നിലപാടുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍).
ഈ മരുന്ന് ഉപയോഗിക്കുന്നതുകൊണ്ട് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നും കൊവിഡ് പ്രതിരോധത്തിനായി തുടര്‍ന്നും ഉപയോഗിക്കാമെന്നുമാണ് ഐ.സി.എം.ആര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
തലകറക്കം, ചര്‍ദി, കിതപ്പ് തുടങ്ങിയവ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെന്നും ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."