നോട്ട് നിരോധനത്തിന്റെ അപകടാവസ്ഥ തുടരുന്നു: മന്ത്രി കടകംപള്ളി
കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ അപകടാവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിന്റെ ഇംഗ്ലീഷ്പള്ളി ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷുവിന് ക്ഷേമപെന്‍ഷന്‍ അനുവദിച്ചെങ്കിലും കറന്‍സി ഇല്ലാത്തതിനാല്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല.
ഡിജിറ്റല്‍ ബാങ്കിങ് സാധാരണക്കാരെ ശ്വാസം മുട്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കാലിക്കറ്റ് സഹകരണ ബാങ്കിന്റെ ചെയര്‍മാനും മുന്‍ മേയറുമായ എം.ഭാസ്‌ക്കരന്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.പി ബഷീര്‍, ഇ.സുനില്‍ കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കിഷന്‍ചന്ദ്, സൗഫിയ, അനീഷ്, ടി.സി ബിന്ദുരാജ്, കെ. ദാമോദരന്‍, കെ.സി രവീന്ദ്രന്‍, കെ. സേതുമാധവന്‍, എം.ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."