മഹല്ലുകള്‍ സാമൂഹിക നന്മകള്‍ക്ക് തുറന്ന വേദിയാകണം: എസ്.എം.എഫ്
മലപ്പുറം: മഹല്ലുകള്‍ സാമൂഹിക നന്മകള്‍ക്ക് തുറന്ന വേദിയാകണമെന്നും കാലോചിതമായ രീതിയിലുള്ള പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം സമുദായത്തിന് പുരോഗതി കൈവരിക്കാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മഹല്ല്് നേതൃത്വത്തില്‍നിന്നു ക്രിയാത്മക പ്രതികരണമാണ് സമൂഹം ആവശ്യപ്പെടുന്നത്. ലൈറ്റ് ഓഫ് മദീന തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ സുതാര്യമായ പ്രവര്‍ത്തനങ്ങളുമായി മഹല്ല് നേതൃത്വം ഉണരേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി. ദാറുല്‍ ഹുദായില് ചേര്‍ന്ന യോഗത്തില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ലൈറ്റ് ഓഫ് മദീന തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലയിലെ മുഴുവന്‍ മേഖലയിലും പഞ്ചായത്തുകളിലും ജില്ലാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കണ്വന്ഷന് സംഘടിപ്പിക്കും. സര്‍ക്കുലര്‍ മുഖേന നിര്‍ദേശിക്കപ്പെടുന്ന പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് ആത്മീയമായും ഭൗതികമായും വളര്‍ന്ന് വരാന്‍ സൗകര്യപ്രദമായ രീതിയില്‍ ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് രണ്ടു വീതം സ്വദേശി ദര്സുകള് സ്ഥാപിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി പുലിക്കോട്, യു. ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാളാവ് സൈതലവി മുസ്ലിയാര്, കെ.എം കുട്ടി എടക്കുളം, കെ.ടി കുഞ്ഞാന് ചുങ്കത്തറ, കെ.എ റഹ്മാന് ഫൈസി, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ. സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, അബ്ദു റഹ്മാന് മാസ്റ്റര്‍ പരുവമണ്ണ, കെ.പി ചെറീതു ഹാജി, ടി.പി ഹസൈന് മാസ്റ്റര്‍, ഒ.പി അലി മാസ്റ്റര്‍, കെ.വി ബീരാന് മാസ്റ്റര്‍, സി.എച്ച് ബഷീര്‍ തിരൂര്‍, ഖാലിദ് മാസ്റ്റര്‍ കോട്ടക്കല്‍, കെ. ബാപ്പുട്ടി നിലമ്പൂര്‍, കെ. മുഹമ്മദ് കുട്ടി ഹാജി കൊണ്ടോട്ടി, യു. ഇബ്രാഹീം ഹാജി ചെമ്മാട്, എം. അലവി മാസ്റ്റര്‍ മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."