പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സൗധത്തിന്റെയും അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.
ഉമറലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
പാണക്കാട് കുടുംബത്തിന്റെ നിലപാട് എക്കാലത്തും മതസൗഹാര്‍ദവും സാഹോദര്യവും നില നിര്‍ത്താനുതകുന്നതായിരുന്നുവെന്നും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഇതു കേരളം കണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ടി. ഹാരിസിന് (അല്‍ ഹിന്ദ്) ഉപഹാര സമര്‍പ്പണം നടത്തി. എല്ലാവര്‍ക്കും ഉപദേശം തേടാന്‍ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉമറലി തങ്ങളെന്നും സ്മാരകവും അനുസ്മരണവും അദ്ദേഹത്തിനുള്ള ബഹുമാനമാണെന്നും ജിഫ്‌രി തങ്ങള്‍ അഭിപ്രായപ്പെട്ടു.
ബുള്ളറ്റിന്‍ ഡെപ്യൂട്ടി മേയര്‍ വി.ശശി മെട്രോ മുഹമ്മദ് ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. എം.പി അബ്ദുസ്സമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,കെ.ടി ഹംസ മുസ്്‌ലിയാര്‍, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ്തങ്ങള്‍, ഹംസകുട്ടി മുസ്‌ലിയാര്‍ ആദൃശേരി, വി. മോയിമോന്‍ ഹാജി,പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, ഹാജി.കെ മമ്മദ് ഫൈസി, കെ.സി അബു, മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂര്‍, ഇസ്മാഈല്‍ ഹാജി എടച്ചേരി, എം.എ റസാഖ് മാസ്റ്റര്‍, സത്താര്‍ പന്തലൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, പ്രവീണ്‍കുമാര്‍, കാളാവ് സൈതലി മുസ്‌ലിയാര്‍, കുട്ടിഹസന്‍ ദാരിമി, എന്‍.സി അബൂബക്കര്‍, പാലത്തായി മൊയ്തു ഹാജി, പി.എച്ച്.എസ് തങ്ങള്‍, ഇബ്രാഹീം ഹാജി തിരൂര്‍, ഹംസ ഹാജി മുന്നിയൂര്‍, അബ്ദുല്‍ ജലീല്‍ ഒറ്റപ്പാലം, സുലൈമാന്‍ ദാരിമി ഏലംകുളം, കൊട്ടോത്ത് മൊയ്തീന്‍കോയ, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, സി.പി ഇഖ്ബാല്‍, യു.ശാഫി ഹാജി സംബന്ധിച്ചു.
ജന. കണ്‍വീനര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതവും വി.പി.എ പൊയിലൂര്‍ നന്ദിയും പറഞ്ഞു.
നേരത്തെ നടന്ന സെമിനാറില്‍ റഹ്മത്തുല്ല ഖാസിമിയും അബ്ദുസമദ് പൂക്കോട്ടൂരും വിഷയാവതരണം നടത്തി. കോഴിക്കോട് മാവൂര്‍ റോഡില്‍ നിര്‍മിച്ച ബഹുനില സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങ് ടാഗോര്‍ ഹാളിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."