HOME
DETAILS
MAL
യു.എസ് സുപ്രിം കോടതി ജഡ്ജി അന്തോണി കെന്നഡി വിരമിക്കുന്നു
backup
June 28 2018 | 18:06 PM
വാഷിങ്ടണ്‍: യു.എസ് സുപ്രിംകോടതി ജഡ്ജിയായി 30 വര്‍ഷത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് അന്തോണി കെന്നഡി വിരമിക്കല്‍ പ്രഖ്യാപിച്ചു.
അടുത്ത മാസം 30ന് ആണ് വിരമിക്കല്‍. സുപ്രിംകോടതി ജഡ്ജിയായി സേവനം ചെയ്യുകയെന്നുള്ളത് ഉന്നതമായ ബഹുമതിയാണെന്ന് 81 കാരനായ കെന്നഡി പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപിന് എഴുതിയ കത്തില്‍ പറയുന്നു.
രാജ്യത്തിന്റ ജുഡിഷ്യല്‍ സംവിധാനത്തില്‍ 43 വര്‍ഷമായി സേവനം ചെയ്യുന്നു. അതില്‍ 30 വര്‍ഷം സുപ്രിംകോടതി ജഡ്ജിയായും. ഇത് വലിയ അംഗീകാരമാണെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. യു.എസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഖനാണ് കെന്നഡിയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. ഗര്‍ഭച്ഛിദ്രം, ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍, വോട്ടവകാശം തുടങ്ങിയ സുപ്രധാന വിധികള്‍ പുറപ്പെടുവിക്കുന്നതില്‍ കെന്നഡി പങ്കുവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."