HOME
DETAILS

അപകട ഭീഷണിയുയര്‍ത്തിയ ജങ്കാര്‍ നീക്കി

  
backup
June 29 2018 | 04:06 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%99


ഹരിപ്പാട്: അപകട ഭീഷണിയായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് നീക്കി. കടത്തു വളളങ്ങളിലെ യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന ജങ്കാറാണ് ഒടുവില്‍ ജെട്ടിയില്‍ നിന്ന് മാറ്റിയത്. തീരദേശവാസികളായ മുന്നോറോളംപേര്‍ കൊല്ലം കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നീക്കാന്‍ നടപടിയുണ്ടായത്. മാധ്യമങ്ങളും അപകടം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്കിയിരുന്നു.
വലിയഴീക്കലില്‍ നിന്ന് ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കലേക്ക് എന്‍ജിന്‍ ഘടിപ്പിച്ച വളളങ്ങളാണ് കടത്തു നടത്തുന്നത്. ജങ്കാറിന്റെ മറവ് കാരണം ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നവക്കും തിരികെയെത്തുന്ന കടത്തുവളളങ്ങള്‍ക്കും പരസ്പരം കാണാന്‍ കഴിയുമായിരുന്നില്ല. ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. കൂടാതെ മത്സ്യ ബന്ധന വളളങ്ങള്‍ ജങ്കാറില്‍ കെട്ടുന്നതും അപകട സാധ്യത വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു.
ജെട്ടിയോട് ചേര്‍ന്നാണ് വലിയഴീക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഇവിടുത്തെ കുട്ടികളടക്കം നൂറു കണക്കിനാളുകള്‍ വളളത്തിലാണ് മറുകരയെത്തുന്നത്. അപകടകരമായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് മാറ്റാനും മുടങ്ങിയ സര്‍വീസ് പുനരാംഭിക്കാനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ മുന്‍പ് ഉത്തരവ് നല്‍കിയിരുന്നു.
ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് നാട്ടുകാര്‍നേരില്‍ കണ്ട് കളക്ടര്‍ക്ക് പരാതി നല്കിയത്. ജങ്കാര്‍ കൊണ്ടുപോയെങ്കിലും സര്‍വീസ് പുനരാരംഭിക്കമെന്ന ഉത്തരവിന്മേല്‍ നടപടി വൈകുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ വലിയഴീക്കല്‍- അഴീക്കല്‍ ജങ്കാര്‍ 2015 ഫെബ്രുവരി 22-നാണ് സര്‍വീസ് ആരംഭിച്ചത്. നാലര കോടിയോളം ഇതിനായി മുടക്കിയെങ്കിലും തീരദേശവാസികള്‍ക്ക് പ്രയോജനപ്പെട്ടത് വെറും 178 ദിവസങ്ങള്‍ മാത്രമാണ്.
ജങ്കാര്‍ ഓടിയാല്‍ ദേശീയ പാതക്ക് സമാന്തരമായി തോട്ടപ്പളളി മുതല്‍ കരുനാഗപ്പളളി വരെ ഗതാഗതം തുറക്കാനാകും. തീരദേശ വാസികള്‍ക്ക് 28 കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിയുമായിരുന്നു. സുനാമിയുടെ അഘാതം ഏറ്റുവാങ്ങേണ്ടി വന്ന ജനതയുടെ പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ജങ്കാര്‍ സര്‍വീസ്. സുനാമിയുടെ ഓര്‍മ്മക്ക് 12 വര്‍ഷം കഴിഞ്ഞെങ്കിലും പിടിപ്പുകേടിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പോരായ്മയുടെയും ഉദാഹരണമായി അവശേഷിക്കുകയാണ് തുരുമ്പെടുത്ത് നശിക്കുന്ന ജങ്കാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago