മലമ്പുഴ ശിലോദ്യാനം നാശത്തിന്റെ വക്കില്‍
പാലക്കാട്: കൈകള്‍ ഒടിഞ്ഞും,പൊട്ടിപൊളിഞ്ഞും കിടക്കുന്ന ശിലകള്‍, തകര്‍ന്നു കിടക്കുന്ന തറ,ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു അരോചകമുണ്ടാക്കുന്ന രീതിയിലാണിപ്പോള്‍ മലമ്പുഴ റോക്ക് ഗാര്‍ഡന്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡനില്‍ ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ എപ്പോഴെങ്കിലുമാണ് എത്തുന്നത്.
കേരളത്തിന്റെ തനതു കലകളായ കഥകളി,മോഹിനിയാട്ടം, തിരുവാതിരക്കളി, തെയ്യം കളരിപ്പയറ്റ് എന്നിവയെല്ലാം ഒത്തിണങ്ങിയ ശില്‍പ്പങ്ങള്‍ ഒരു കാലത്തു് ധാരാളം വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. റോക്ക് ഗാര്‍ഡനില്‍ കുപ്പികള്‍,വളപ്പൊട്ടുകള്‍, ഫ്യൂസ് കാരിയറുകള്‍, ഗ്രാനൈറ്റ്, ഓടിന്റെ കഷ്ണം ,ഉരുളന്‍ കല്ലുകള്‍ എന്നിയവയൊക്കെ കൊണ്ടാണ് മനോഹരമായ ശില്‍പ്പങ്ങള്‍ പണിതീര്‍ത്തിരുന്നത.് റോക് ഗാര്‍ഡന്റെ ശില്‍പ്പി ചണ്ഡീഗഡ് സ്വദേശി നേക്ക്ചന്ദായിരുന്നു. കേരളത്തിലെ ശില്പികളെ കൊണ്ടാണ് റോക്ക് ഗാര്‍ഡന്‍ നിര്‍മ്മിച്ചിരുന്നത്.
1996 ജനുവരി ഏഴിനായിരുന്നു ഉദ്ഘാടനം ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിച്ചതിനു ശേഷം അടുത്തകാലത്തൊന്നും തകര്‍ന്നു കിടക്കുന്ന ശില്‍പ്പങ്ങള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ദിവസം ആയിരങ്ങള്‍ വരുമാനമുണ്ടായിരുന്നു. എന്നാലിന്ന് ജീവനക്കാരുടെ ശമ്പളം നല്‍കാനുള്ള വരുമാനം പോലും കിട്ടുന്നില്ലെന്നാണ് പറയുന്നത് .മൂന്ന് ജീവനക്കാരുണ്ട്. പൊട്ടിത്തകര്‍ന്ന ശിലകള്‍ക്കിടയില്‍ മരങ്ങള്‍ വളര്‍ന്നു കിടക്കുന്നു.ഇവിടെ വരുന്ന സ്ത്രീകളുള്‍പ്പെടെ ഉള്ളവര്‍ക്ക് പ്രാഥമിക കര്‍മം നടത്താനുള്ള ശുചിമുറി ത്തകര്‍ന്നു കിടക്കുന്നു. വാതിലുകള്‍ പൊളിഞ്ഞതിനാല്‍ അതിനകത്തു കയറി പ്രാഥമിക കര്‍മം നടത്താന്‍ ആരും തയാറാവുന്നില്ല.
മഴ പെയ്തതോടെ ഗാര്‍ഡനകത്തു മുഴുവന്‍ വെള്ളം കയറി കിടക്കുന്നതിനാല്‍ നടക്കാന്‍ പോലും കഴിയുന്നില്ല.
സുക്ഷിച്ചു് നടന്നില്ലെങ്കില്‍ വഴുക്കി താഴെ വീഴുമെന്ന സ്ഥിതിയുണ്ട്. മേല്‍ക്കൂരയൊന്നുമില്ലാത്തതിനാല്‍ മഴ പെയ്യുന്ന വെള്ളം മുഴുവന്‍ ഇതിനകത്തു തളംകെട്ടികിടക്കുന്നു. പുറത്തേക്ക് ഒഴുക്കി വിടാന്‍ സംവിധാനമില്ല. രണ്ടു വര്ഷം മുന്‍പ് കാട്ടാന ഇതിനകത്തു കയറി മതില്‍ തകര്‍ത്തിരുന്നു ആ ഭാഗം വഴിപാടുപോലെ ചില്ലുകഷ്ണങ്ങള്‍വെച്ചു് അടച്ചു. എന്നാല്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്ന രാജാവും പ്രജകളും മഞ്ചലില്‍ എഴുന്നെള്ളുന്ന ചിത്ര ശില്‍പ്പം ഇപ്പോള്‍ അവിടെയില്ലാതായി.
പലഭാഗത്തും സിമന്റ് ഇളകി കരിങ്കല്ലുകള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നതിനാല്‍ താഴേക്ക് വീഴാമെന്ന അവസ്ഥയിലാണ്. നേരത്തെ ഇവിടെ എത്തുന്നവര്‍ക്കായി ഒരു ക്യാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു ഭക്ഷണം ഉള്‍പ്പെടെ കിട്ടിയിരുന്നു. അതിപ്പോള്‍ അടച്ചുപൂട്ടി. വരുമാനം ഇല്ലാത്തതിനാലാണ് അവര്‍ പോയത്. സന്ധ്യ കഴിഞ്ഞാല്‍ ആനകള്‍ ഇറങ്ങുന്ന ഇവിടെ വെളിച്ചമില്ലാത്തതും പ്രശ്‌നം ഉണ്ടാക്കുന്നു. വൈകിട്ട് ആറുവരെയാണ് ഇവിടേക്കു പ്രവേശനം.
ഇരട്ടിയാല്‍ വെളിച്ചമില്ലതിനാല്‍ ഇതിനകത്തേക്കു കയറാന്‍ ഭയക്കുന്നു. മൂന്നേക്കര്‍ സ്ഥലത്തു് ഒന്നരയേക്കറിലാണ് റോക്ക് ഗാര്‍ഡന്‍. ബാക്കിയുള്ള സ്ഥലം കൂടി ഉപയോഗപ്പെടുത്തി സഞ്ചാരികളെ, പ്രത്യേകിച്ച് കുട്ടികളെ ആകര്‍ഷിക്കാനുള്ള കളിക്കോപ്പുകളും മറ്റും സ്ഥാപിച്ചാല്‍ മലമ്പുഴ ഗാര്‍ഡനിലെത്തുന്നവര്‍ ഇവിടെയും എത്തും. ആദ്യം ചെയ്യേണ്ടത് പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശില്‍പ്പങ്ങള്‍ നന്നാക്കി, ആകര്‍ഷണീയമായ രീതിയില്‍ കൊച്ചുവെള്ളചാട്ടംപോലുള്ള കൃത്രിമ തടാകം ഉണ്ടാക്കിയാല്‍ ഇവിടെ കുളിക്കാനുമറ്റുമായി ധാരാളം പേര്‍ എത്തും. ഇപ്പോള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വഴിപാടുപോലെ ചില പണികള്‍ നടത്തുന്നതൊഴിച്ചാല്‍ മറ്റൊന്നും ഇവിടെ നടത്താറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."