പൊന്നാനി നഗരസഭയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന ശക്തമാക്കുന്നു
പൊന്നാനി: നഗരസഭയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന ശക്തമാക്കി.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരേയും ഫുട്പാത്തുകളില്‍ ഇറക്കി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ നടപടികള്‍ നഗരസഭ ശക്തമാക്കി. ചമ്രവട്ടം ജങ്ഷനിലെ ഒരു സ്ഥാപനത്തില്‍നിന്ന് മാലിന്യം പൊതു നിരത്തില്‍ തള്ളിയത് പിടികൂടി 5010 രൂപ പിഴയടപ്പിച്ചു. ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം നടത്തിയിരുന്ന പച്ചക്കറി കടകള്‍ക്കെതിരേ പിഴ നടപടിയുമെടുത്തു. നിരവധി തവണ താക്കീത് കൊടുത്തിട്ടും തല്‍സ്ഥിതി തുടര്‍ന്നതിന് ശേഷമാണ് നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് പച്ചക്കറികള്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നാഴ്ചയായി രാത്രികാല ഹെല്‍ത്ത് സ്‌ക്വാഡ് പ്രവര്‍ത്തിച്ചു വരികയാണ്. സ്‌ക്വാഡ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമായി തുടരാനും മാലിന്യം പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നവരുടെ പേരില്‍ പ്രോസിക്യൂഷന്‍, ഫൈന്‍ എന്നീ നടപടികള്‍ സ്വീകരിക്കാനുമാണ് നഗരസഭ തീരുമാനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീപന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍, സാജിദ്‌മോന്‍, അബ്ദുള്‍ ജലീല്‍, ശ്രീദേവി എന്നിവര്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."