HOME
DETAILS

മാലിന്യപ്രശ്‌നം; റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

  
backup
June 29, 2018 | 6:54 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b8%e0%b5%8d

 


വടകര: എന്‍.സി കനാലിലേക്കു മാലിന്യം തുറന്നുവിട്ട റാണി സ്ഥാപനങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമായിരുന്നു പരിശോധന. മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറും ആര്‍.ഡി.ഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.
ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിദഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ജൂണ്‍ 18ന് കലക്ടറുടെ ചേംബറില്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. കാലവര്‍ഷം കനത്തതാണ് പരിശോധന നടക്കാത്തതിന് കാരണമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധന നടത്തി. മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നുനോക്കി. അതേസമയം മാലിന്യ സംസ്‌കരണ സംവിധാനത്തെ കുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് കഴിഞ്ഞില്ല.
സി.ഡബ്ല്യു.ആര്‍.ഡി.എം സയന്റിഫിക് ടെക്‌നിക്കല്‍ വിഭാഗം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍, ശുചിത്വ മിഷന്‍, റവന്യു, പൊലിസ്, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ധ സംഘം.
റാണി സ്ഥാപനങ്ങളുടെ മാലിന്യ വിഷയത്തില്‍ സമഗ്രമായ പരിശോധന നടത്തിയതായും എത്രയും വേഗം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു. ഇന്നലെ രാവിലെ 11.30ന് തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നു വരെ തുടര്‍ന്നു. സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ ഇസ്മായില്‍, കണ്‍വീനര്‍ ടി.എം രാജന്‍, ഇ.പി ദാമോദരന്‍, മോഹന്‍ബാബു, പി.വി അനില്‍കുമാര്‍, സി.കെ ദിനേശന്‍, സി. വിജയന്‍, രാജന്‍ ഒ.ടി.കെ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago