HOME
DETAILS

പ്രധാന തെളിവുകള്‍ എന്‍.ഐ.എ അവഗണിച്ചു

  
backup
March 20 2019 | 19:03 PM

nia-avoid-main-proofs

 


ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികള്‍ക്കുള്ള ബന്ധം സംബന്ധിച്ച് മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ വ്യക്തമായ തെളിവുകള്‍ സമ്പാദിച്ചിട്ടും പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കുന്നതില്‍ എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഗുരുതരമായ വീഴ്ച. കേസിലെ പ്രതികളിലൊരാളായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് കണ്ടെടുത്ത സ്‌ഫോടനത്തിനായുള്ള ഗൂഡാലോചനയുടെ വിഡിയോ ടേപ്പുകള്‍ ശക്തമായ തെളിവായിരുന്നു. എന്നാല്‍ അത് പ്രോസിക്യൂഷന്‍ വേണ്ടരീതിയില്‍ പരിഗണിച്ചില്ല.


സ്‌ഫോടനത്തിനായി അഹമ്മദാബാദ്, ഉജ്ജൈന്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഫരീദാബാദ്, പൂനെ എന്നിവിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ ചേര്‍ന്നതായി അന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാണ്ഡെയുടെ ലാപ്‌ടോപില്‍നിന്ന് കണ്ടെടുത്ത തെളിവുകളില്‍ നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനകളുണ്ട്. സ്‌ഫോടനങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്തം മുസ്്‌ലിംകളിലേക്ക് താനേ വന്നു ചേരുമെന്ന് പ്രതികള്‍ വിശ്വസിച്ചിരുന്നതായി ആദ്യം തയാറാക്കിയ കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു. വിദേശത്തെയും രാജ്യത്തെ വിവിധ സായുധ സംഘടനകളുമായി മലെഗാവ് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതും സംഘവും ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങളും ദയാനന്ദ് പാണ്ഡെയുടെ ടാപ്പിലുണ്ട്. ഇതേ സംഘം തന്നെയാണ് സംഝോത സ്‌ഫോടനവും നടത്തിയത്.
ആയുധങ്ങള്‍ ലഭിക്കാന്‍ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാവ് കെതോമി സേമയുമായി പുരോഹിത് കൂടിക്കാഴ്ച നടത്തി. പുരോഹിതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സേമ തന്റെ സംഘടനയുടെ ജനറലിന് കത്തെഴുതിയതായും ജനറല്‍ പിന്തുണ വാഗ്ദാനം ചെയ്തതായും പുരോഹിത് പറയുന്നു. നാഗാലാന്റില്‍ പ്രത്യേക ക്രിസ്ത്യന്‍ രാഷ്ട്രത്തിന് വേണ്ടി സായുധപോരാട്ടം നടത്തുന്ന ഈ സംഘടന എന്തുകൊണ്ട് പുരോഹിതിന് സഹായവാഗ്ദാനം ചെയ്തതെന്ന കാര്യം അവ്യക്തമാണ്.


വിഡിയോ ടേപ്പില്‍ പുരോഹിത്: അസമില്‍നിന്ന് നാലുലക്ഷം രൂപയ്ക്ക് ഞാന്‍ ആയുധങ്ങള്‍ വാങ്ങി. ഒരു പൊലിസ് ഉദ്യോഗസ്ഥനാണ് എനിക്ക് ഇത് വാങ്ങിത്തന്നത്. വലിയ വിലയാണ്. എന്റെ കൈയ്യില്‍ അപ്പോള്‍ മൂന്നുലക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷം ഞാന്‍ കടംവാങ്ങി. ഒരു പിസ്റ്റള്‍ എന്റെ കൈവശം വച്ചു.
ബാക്കി ആയുധങ്ങള്‍ നേപ്പാളിലെ നമ്മുടെ ആളുകള്‍ക്ക് പരിശീലനത്തിന് അയച്ചുകൊടുത്തു. വൈകാതെ നാം ആക്ഷന്‍ തുടങ്ങും. മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കുന്ന ആറോ ഏഴോ പേരുടെ ലിസ്റ്റ് ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യം അവരെ കൊല്ലണം. നിങ്ങള്‍ക്കറിയാമോ.. ഡല്‍ഹിയിലേക്ക് പുറപ്പെട്ട രണ്ടു മാവോയിസ്റ്റുകളെക്കുറിച്ച് അസം ഡി.ഐ.ജി വിവരം തന്നു. ഡല്‍ഹി വസന്തു കുഞ്ച് സിവിക് സെന്ററില്‍വച്ച് അവരെ പിടികൂടി. മുനിര്‍ഖയിലൊരിടത്ത് അവരെ രാത്രി തടവില്‍ പാര്‍പ്പിച്ചു. ഈ വീട്ടിനുള്ളില്‍നിന്ന് അഴുക്കുചാലിലേക്ക് ഒരു രഹസ്യ ചാനല്‍ നിര്‍മിച്ചിട്ടുണ്ട്. അവരില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ കൊലപ്പെടുത്തി കനാലിലൂടെ അഴുക്കു ചാലിലേക്ക് തള്ളി.


മറ്റൊരു ടാപ്പില്‍ പുരോഹിത് പാണ്ഡെയോട് പറയുന്നു: ഡല്‍ഹിയില്‍ ഒരു ക്യാപ്റ്റനും മേജര്‍ക്കും പോസ്റ്റിങ് കിട്ടിയിട്ടുണ്ട്. അവരോട് കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചു. മൂന്നു മാസം കൊണ്ട് ചെയ്യേണ്ട പണിയാണ്. ഞാനും അവരും സംഘ് പ്രവര്‍ത്തകരായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ലായിരുന്നു. അദ്ദേഹം ഉത്തര്‍പ്രദേശില്‍നിന്നുള്ള ആളാണ്. സംഘ് പ്രവര്‍ത്തകരായാല്‍ കാര്യങ്ങള്‍ എളുപ്പം നടക്കും. അദ്ദേഹം ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ ചെയ്തുതന്നു.
ദയാനന്ദ് പാണ്ഡെ: എനിക്ക് ഫെബ്രുവരി 17ന് ഒഡിഷയില്‍ ഓര്‍ഗനൈസര്‍ എഡിറ്റര്‍ ദിപക് റാത്ത് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതൊരു വ്യക്തിപരമായ പരിപാടിയാണ്.
പുരോഹിത്: ഭൂവനേശ്വര്‍ നഗരത്തിലാണോ. എങ്കില്‍ നമ്മുടെ ഒഡിഷ കമാന്‍ഡറോട് നിങ്ങളെ സ്വീകരിക്കാന്‍ പറയാം.


പാണ്ഡെ: നിങ്ങള്‍ക്ക് നരേന്ദ്രമോദിയെ പരിചയമുണ്ടോ.
പുരോഹിത്: ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. അത്ര അടുപ്പമില്ല.
പാണ്ഡെ: നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.
പുരോഹിത്: പിന്നെന്താ.
പാണ്ഡെ: സ്വാമി അസീമാനന്ദയ്ക്ക് നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹം വഴി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago