HOME
DETAILS

മെഡിക്കല്‍ കോളജുകള്‍ കൊവിഡ് ആശുപത്രികളാകാന്‍ സജ്ജം

  
backup
June 01, 2020 | 1:54 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമൂഹ വ്യാപന സാധ്യത ഏറിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂനിറ്റുകളും വെന്റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കി കൊവിഡ് ചികിത്സയ്ക്ക് ഒരോ ആശുപത്രികളും സജ്ജമാക്കുകയാണ് ആരോഗ്യവകുപ്പ്. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം ഉള്ളതിനാല്‍ മാനവവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇതിനായി 1,157 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 183 ഐസൊലേഷന്‍ മുറികള്‍ ഉള്‍പ്പെടെ 194 ഐ.സി.യു ബെഡുകളും 130ഓളം സെന്‍ട്രല്‍ ഓക്‌സിജന്‍ സംവിധാനമുള്ള മുറികളും തയാറാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം തുടങ്ങിയ ഒരുക്കങ്ങളെല്ലാം ഇതിനോടകം തയാറാക്കിക്കഴിഞ്ഞു. രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സാ മുറികളാകാനുള്ള രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. രോഗവ്യാപന സാഹചര്യമുണ്ടാകുന്ന പക്ഷം നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമേ കൂടുതല്‍ പരിശോധനകള്‍ നടത്താനും ആരോഗ്യവകുപ്പ് തയാറെടുക്കുകയാണ്.
കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കി. രോഗവ്യാപനം മുന്‍നിര്‍ത്തി വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ്. അതേസമയം, കൊവിഡ് ഇതര ചികിത്സ മുടങ്ങാതിരിക്കാനും പ്രത്യേക ഒ.പി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയാറാക്കാനുള്ള നടപടികളും പൂര്‍ത്തീകരിക്കുകയാണ് ആരോഗ്യവകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  5 days ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 days ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ച് ശശി തരൂർ; കോൺഗ്രസ് എംപിയുടെ നിലപാട് യുഡിഎഫിന് പ്രഹരം

Kerala
  •  5 days ago
No Image

ദുബൈ സന്ദർശിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ; നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴ 

uae
  •  5 days ago
No Image

പാലക്കാടിന് പുറമെ തൃപ്പൂണിത്തറയിലും മികവ് കാട്ടി ബിജെപി; വര്‍ഗീയതക്കെതിരെ ഒന്നിക്കുമോ ഇന്‍ഡ്യ; മുന്നണി ചര്‍ച്ചകളും സജീവം

Kerala
  •  5 days ago
No Image

ലയണൽ മെസിയുടെ കൊൽക്കത്ത സന്ദർശനം: സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ അറസ്റ്റിൽ

National
  •  5 days ago
No Image

'സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച അനധികൃത കുടിയേറ്റക്കാരന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണം'; സുപ്രധാന വിധിയുമായി സഊദി കോടതി

Saudi-arabia
  •  5 days ago