കിടക്കാന്‍ സ്ഥലമില്ലാതെ രോഗികള്‍ വലയുന്നു
ചേര്‍ത്തല: താലൂക്കാശുപത്രില്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാര്‍ഡുകള്‍ തുറക്കുന്നില്ല, രോഗികളെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാതെ ആശുപത്രി അധികൃതര്‍. ടെന്‍ഡര്‍ എടുത്തശേഷം കരാറുകാരന്‍ പിന്‍മാറിയതാണ് പണികള്‍ വൈകാന്‍ കാരണമെന്ന് നഗരസഭ. എന്നാല്‍ ട്രെസ് വര്‍ക്കെന്നുപറഞ്ഞ് കരാര്‍ നല്‍കിയശേഷം മെയിന്റനന്‍സ് വര്‍ക്കുകൂടി ചെയ്യണമെന്ന ഘട്ടത്തിലാണ് ഒഴിവായതെന്ന് കരാറുകാരന്‍.
ആശുപത്രിയിലെ കുട്ടികളുടെയും, പുരുഷന്‍ മാരുടെയും, വാര്‍ഡുകളായ മൂന്നും, നാലും വാര്‍ഡുകളാണ് അപകടാവസ്ഥയിലായതുമൂലം കഴിഞ്ഞ ആറുമാസം മുന്‍പ് അടച്ചു പൂട്ടിയത്.
എട്ടു വര്‍ഷം മാത്രം പഴക്കമുള്ള ഇരുനില കെട്ടിടത്തിലെ മുറികളുടെ മുകള്‍ തട്ടില്‍ പല ഭാഗത്തു നിന്നും സിമന്റ് അടര്‍ന്നുവീഴുവാന്‍ തുടങ്ങിയ ഘട്ടത്തിലാണ് രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയശേഷം വാര്‍ഡുകള്‍ പൂട്ടിയത്.
തുടര്‍ന്ന് നഗരസഭ കഴിഞ്ഞ ജനുവരിയില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ഈ ടെന്‍ഡര്‍ വിളിച്ചു. ഏഴുലക്ഷം രൂപയായായിരുന്നു ടെന്‍ഡര്‍ തുക. അറ്റകുറ്റപണികള്‍ക്കൊപ്പം അത്യാഹിത വിഭാഗത്തിനു മുന്നില്‍ താത്കാലിക ഷെഡും കരാര്‍ പ്രകാരം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.
ഷെഡിന് മാത്രമായി 1,26,000 രൂപയും ബാക്കി മറ്റ് പണികള്‍ക്കുമാണ് നീക്കിവച്ചത്. ആറ് മീറ്റര്‍ കനത്തില്‍ അടര്‍ന്ന് പോയ ഭാഗങ്ങള്‍ തേയ്ക്കാനാണ് ടെന്‍ഡറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ കണ്ടപ്പോള്‍ 15 മില്ലിമീറ്റര്‍ കനത്തിലെങ്കിലും വേണമെന്ന കരാറുകാരന് ബോധ്യപെട്ടു.
കരാറില്‍ പറഞ്ഞതിന്റെ മൂന്നിരട്ടിയോളം ചെലവ് വരുമെന്ന ഘട്ടത്തിലാണ് പണിതുടങ്ങാന്‍ കഴിയാതെ വന്നതെന്ന് കരാറുകാരന്‍ പറയുന്നു.
നിര്‍മാണം വൈകുന്നത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. കാലവര്‍ഷത്തില്‍ പനി രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ വേണ്ടിവരും. പനിരോഗികള്‍ക്കായി മുന്‍ കാലങ്ങളില്‍ നല്‍കിയിരുന്ന വാര്‍ഡുകളാണ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."