കൊവിഡ് പ്രതിസന്ധിക്കിടെ കെ.എസ്.എഫ്.ഇയില്‍ ധൂര്‍ത്ത്
തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നതിനിടെ കെ.എസ്.എഫ്.ഇയില്‍ ധൂര്‍ത്ത്.
ചെയര്മാന് പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു പിന്നാലെ സ്വന്തം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് ചെയര്മാന് തന്നെ ബോര്‍ഡില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു.
2016 മോഡല്‍ ഇന്നോവ കാര്‍ ആണ് നിലവില്‍ ചെയര്‍മാനുള്ളത്. ഇതിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്നിരിക്കേയാണ് ഇന്നോവ ക്രിസ്റ്റ പുതിയ മോഡല്‍ വാങ്ങാന്‍ സര്‍ക്കാരിനോട് ചെയര്മാന് അനുമതി തേടിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള കെ.എസ്.എഫ്.ഇ എം.ഡിയുടെ കത്ത് പരിഗണിച്ച സര്‍ക്കാര്‍ 20,17,080 രൂപ വിനിയോഗിച്ച് കാര്‍ വാങ്ങുന്നതിന് അനുമതിയും നല്കി. നിലവിലെ കാര്‍ ഓടാന്‍ കഴിയാത്ത വിധത്തില്‍ കേടായതിനാലാണ് പുതിയ വാഹനം വാങ്ങാന്‍ അനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പഴയ വാഹനം മികച്ച കണ്ടീഷനില്‍ ആയിരുന്നതിനാല്‍ മുന്‍ എം.ഡി എ.പുരുഷോത്തമന് പുതിയ കാറിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല.
അദ്ദേഹം ഫെബ്രുവരി 28ന് വിരമിച്ചതിന് ശേഷം പുതിയ എം.ഡി ചുമതലയേറ്റെടുത്തപ്പോഴാണ് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതിയ ഇന്നോവ വാങ്ങുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
ഇതിനിടെ ബോര്‍ഡ് യോഗം ചേര്‍ന്ന് ചെയര്‍മാന്റെ ഓണറേറിയവും അംഗങ്ങളുടെ സിറ്റിങ് ഫീസും വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ചെയര്‍മാന്റെ പ്രതിമാസ ഓണറേറിയം 50,000 രൂപയായാണ് വര്‍ധിപ്പിച്ചത്. നേരത്തെ 20,000 രൂപയായിരുന്നിടത്താണ് 30,000 വര്‍ധന വരുത്തിയത്. അംഗങ്ങളുടെ സിറ്റിങ് ഫീസ് 3,000 രൂപയായാണ് വര്‍ധിപ്പിച്ചത്. 12 സിറ്റിങ് വരെ 3,000 രൂപയും അതിനു ശേഷമുള്ളവയ്ക്ക് 2,500 രൂപ വീതവുമെന്നാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. കമ്മിറ്റികളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് 1,500 രൂപയായും ഉയര്‍ത്തി.
ഇത്തരം സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ബോര്‍ഡ് യോഗങ്ങളിലെ സിറ്റിങ് ഫീസ് 2,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നിരിക്കേയാണ് കെ.എസ്.എഫ്.ഇ ബോര്‍ഡിന്റെ ഈ തീരുമാനമെന്നു പറയുന്നു. ബോര്‍ഡ് അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ അലവന്‍സ് മാസം 2,500 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.എഫ്.ഇ സര്‍ക്കാരിന് എഴുതിയിരുന്നു. എന്നാല്‍ 1500 ആയിരുന്ന ഈ തുക സര്‍ക്കാര്‍ 440 രൂപയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പഴയ തുകയെങ്കിലുമാക്കി തരണമെന്നാവശ്യപ്പെട്ട് കെ.എസ്.എഫ്.ഇ വീണ്ടും സര്‍ക്കാരിന് എഴുതിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു