പൊലിസുകാര്‍ സര്‍ക്കാരുകളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കരുതെന്ന്
പാലക്കാട്: പൊലിസുകാര്‍ സര്‍ക്കാരുകളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കരുതെന്ന് മുന്‍ പൊലിസ് കമ്മീഷ്ണറും എം.പിയുമായ ഡോ.സത്യപാല്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരുടെ ചുമതലയാണ്. ഇതില്‍ കേന്ദ്രം ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല അതേ സമയം അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
കേരളത്തില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ അദ്ദേഹം ഉത്കണ്ഠപ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും അക്രമം പെരുകുകയാണ് ഇക്കാര്യം. തന്റെ സുഹൃത്തുകൂടിയായ ഡി.ജി.പിയുടെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായെന്ന് സിങ് പറഞ്ഞു.
പൊലിസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. എങ്കില്‍ പ്രശനങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും. എല്ലാവരോടും തുല്യ നീതിയും നിയമവും പാലിക്കാന്‍ പൊലിസ് തയ്യാറാകണം. അവരെ കയറൂരിവിടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവസരം ഉണ്ടാക്കുകയാണ് വേണ്ടത്.
യു.പി.എ സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമായി അഴിമതി ഇല്ലാതാക്കാന്‍ കഴിഞ്ഞതാണ് മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടം. അഴിമതിക്കെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. മികച്ച ഭരണവും വികസനവുമാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം.
ഇതിന് ജനങ്ങളില്‍നിന്ന് പിന്തുണ ലഭിക്കുന്നുവെന്നതാണ് കഴിഞ്ഞകാല തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രം കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അവ നടപ്പാക്കും.
ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. ശിവരാജന്‍, സെക്രട്ടറി സി. കൃഷ്ണകുമാര്‍, മധ്യമേഖല ജന.സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."