HOME
DETAILS

ടോള്‍ബൂത്തിലെ അക്രമം: ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യൂത്ത് ലീഗ്

  
backup
April 16, 2017 | 7:53 PM

%e0%b4%9f%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%89%e0%b4%a6


കാസര്‍കോട്: അന്തര്‍ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന തലപ്പാടി ടോള്‍ബൂത്തില്‍ കഴിഞ്ഞ ദിവസം രണ്ടു വൃദ്ധരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന മംഗളൂരുവിലെ കന്ദക് മുഹമ്മദ് ഹമീദ് ഷറഫത്ത് എന്നയാളെ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രസിഡന്റ് സൈഫുല്ല തങ്ങളുടെ നേതൃത്വത്തില്‍ ഉള്ളാള്‍ പൊലിസ് സി.ഐയെ കണ്ടു ചര്‍ച്ച നടത്തി. ടോള്‍ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ച് ജനങ്ങളെ വഞ്ചിച്ചുവെന്നും യൂത്ത് ലീഗ് നേതാക്കള്‍ സി.ഐയോട് പരാതിപ്പെട്ടു. നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ നടക്കുന്ന തലപ്പാടി ടോള്‍ ബൂത്തിലെ പ്രശ്‌നങ്ങള്‍ക്കു ഉടന്‍ പരിഹാരം കാണുമെന്നു സി.ഐ പ്രവര്‍ത്തകരെ അറിയിച്ചു. അക്രമത്തില്‍ പരുക്കേറ്റു സരോജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ സന്ദര്‍ശിച്ച ശേഷമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സി.ഐ യെ കണ്ടത്. ചര്‍ച്ചയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫാ ഉദ്യാവര്‍, നാസര്‍, സിദ്ദീഖ്, റിയാസ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  8 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  8 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  8 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  8 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  8 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  8 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  8 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  8 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  8 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  8 days ago