HOME
DETAILS

ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനുമെതിരെ ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തു

  
backup
June 03, 2020 | 3:02 AM

national-chargesheet-against-p-chidambaram-son-in-inx-media-case-2020

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം കോടതികളുടെ പ്രവര്‍ത്തനം പഴയപടി ആയാല്‍ തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

2017 ലാണ് ഒന്നാം യു.പി.എയുടെ കാലത്ത് ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയില്‍ സി.ബി.ഐ കേസെടുത്തത്. അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണം.

2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സമന്‍സ് അയച്ചു. എന്നാല്‍ 2018 മെയ് 30ന് സി.ബി.ഐ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായും ജൂലായ് 23 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.


2019 ജനുവരി 25ന് രണ്ട് കേസുകളിലുമുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയും ഓഗസ്റ്റ് 20 ന് മുന്‍ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ആഗസ്റ്റ് 21 ന് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു. അറസ്റ്റിന് ശേഷം ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  11 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  11 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  11 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  11 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  11 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago