തേക്ക് തോട്ടങ്ങള്‍ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
പുല്‍പ്പള്ളി: നിലവിലുള്ള തേക്കു തോട്ടങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനവത്കരണമെന്ന ആവശ്യം ശക്തമാകുമ്പോഴും വനം വകുപ്പ് പുതിയ തേക്ക് തോട്ടങ്ങള്‍ വച്ച് പിടിപ്പിക്കാനുള്ള നീക്കം ആരംഭിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വയനാട്ടിലെ വിവിധ ഫോറസ്റ്റ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ചാക്ക് കണക്കിന് തേക്ക് കുരുവാണ് ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്.
വയനാടിന്റെ പച്ചപ്പും കുളിര്‍മയും ഇല്ലാതാകുകയും കാലാവസ്ഥ വ്യതിയാനം ഉണ്ടാകുകയും ചെയ്യുന്ന തേക്ക് തോട്ടങ്ങള്‍ വീണ്ടും വച്ചുപിടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. വരള്‍ച്ചയും കൃഷിനാശവും കടബാധ്യതയും മൂലം സ്വന്തം കൃഷിയിടത്തിലെ മരങ്ങള്‍ മുറിച്ചുവില്‍ക്കുന്ന ഇടത്തരം കര്‍ഷകരുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്ന അധികാരികള്‍ വീണ്ടും തേക്ക് മരം വച്ച് പിടിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്ത പക്ഷം വനം വകുപ്പിന്റെ ഓഫിസുകള്‍ക്ക് മുന്നില്‍ സമരം ആരംഭിക്കുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
വര്‍ക്കി കവുങ്ങുംപള്ളി അധ്യക്ഷനായി.
വില്‍സണ്‍ നെടുംകൊമ്പില്‍, വി.എസ് ചാക്കോ, സി.പി. മാത്യു, പി.കെ അശോകന്‍, കെ.ജെ ജേക്കബ്, അനില്‍ കുമാര്‍, ജോസഫ് പറന്താനം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."