ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ വന്‍ കവര്‍ച്ച: അര ലക്ഷം റിയാലിന്റെ നഷ്ടം
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന എംബസ്സി സ്കൂളായ ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന കവര്‍ച്ചയില്‍ അര ലക്ഷം റിയാലിന്റെ നഷ്ടം കണക്കാക്കുന്നു. സില്‍വര്‍ ജൂബിലി കെട്ടിടത്തില്‍ നടന്ന കവര്‍ച്ചയില്‍ ലാപ്ടോപ്പുകള്, പ്രൊജക്റ്ററുകള്‍, പണം എന്നിവ നഷ്ടമായിട്ടുണ്ട്. പെണ്‍കുട്ടികളുടെ ക്ലാസ്സ് നടക്കുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈസ് പ്രിന്‍സിപ്പാളിന്റെ ഓഫിസിലും കമ്പ്യൂട്ടര്‍ ലാബിലുമാണ് കവര്‍ച്ച നടന്നത്.
ആറു ലാപ്ടോപ്പുകള്, പതിനായിരത്തിലേറെ വില വരുന്ന പ്രൊജക്റ്ററുകള്‍, 3500 റിയാല്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മുഖം മറച്ച അക്രമികളുടെ ദൃശ്യങ്ങള്‍ കെട്ടിടത്തിലെ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസും വിരലടയാള വിദഗ്ദ്ധരുമെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."