അഗതിമന്ദിരത്തില്‍ പന്ത്രണ്ടു വയസുകാരനെ ബന്ധിച്ച നിലയില്‍ കണ്ടെത്തി
ഊട്ടി: കോത്തഗിരിക്ക് സമീപം അഗതിമന്ദിരത്തില്‍ ചേര്‍ത്ത 12 വയസുകാരനെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തി.
ഊട്ടിയിലെ കുരുത്ത്കുളി സ്വദേശിയായ കുട്ടിയെയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. അമ്മയില്ലാത്ത കുട്ടിയെ പിതാവാണ് കോത്തഗിരിക്ക് സമീപത്തുള്ള മിഷന്ഗിരിയിലെ മിഷന് കോമ്പൗണ്ട് അഗതിമന്ദിരത്തിലല് ചേര്‍ത്തത്. കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് അഗതിമന്ദിരം ജീവനക്കാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്നിടയിലാണ് കുട്ടിയുടെ വായമൂടികെട്ടി കൈകാലുകള്‍ കയറു കൊണ്ട് ബന്ധിച്ച നിലയില്‍ വിറക് സൂക്ഷിക്കുന്ന ഷെഡില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ വേല്‍മുരുകന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. താന്‍ രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ അപരിചിതനായ ഒരാള്‍ വന്ന് തന്റെ വായമൂടി കെട്ടി കൈകാലുകള്‍ ബന്ധിച്ച് ഷെഡിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് കുട്ടി മൊഴി നല്കി. എന്നാല്‍ സ്ഥാനപനത്തിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍ നിന്ന് കൃത്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."