HOME
DETAILS

പരീക്ഷ നീളുന്നു ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

  
backup
June 07 2020 | 04:06 AM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%80%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e


തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക കോഴ്‌സായ ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ (ഡി.എല്‍.എഡ്) പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സിയും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍, ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ കാര്യം മറന്നു.
ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഡി.എല്‍.എഡ് പരീക്ഷ ഇതുവരെ നടന്നിട്ടില്ല. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.
സംസ്ഥാനത്ത് 104 സ്ഥാപനങ്ങളിലായി 12,000 ലധികം പേര്‍ പ്രൈമറി വിഭാഗം അധ്യാപകരാകാന്‍ പഠിക്കുന്നുണ്ട്. ഇതില്‍ 6000ത്തോളം പേര്‍ അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാനുണ്ട്. പരീക്ഷ നടക്കാത്തതിനാല്‍ ഈ വിദ്യാര്‍ഥികളെല്ലാം ആശങ്കയിലാണ്. സംസ്ഥാനത്തെ പ്രധാന പൊതുപരീക്ഷകള്‍ പൂര്‍ത്തിയായിട്ടും ഇവരുടെ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ഏപ്രില്‍ 25നകം പരീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം നടന്നില്ല.
ഇവരുടെ പ്രാക്ടിക്കല്‍ ബോര്‍ഡിന്റെ സ്ഥാപനം സന്ദര്‍ശിച്ച് നടത്തേണ്ട നിരന്തര മൂല്യനിര്‍ണയ സ്‌കോറുകള്‍ അന്തിമമാക്കുന്ന നടപടിയും തടസപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാത്തതുകൊണ്ടാണ് പരീക്ഷ നടത്താനാവാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ കോഴ്‌സിന് പഠിക്കുന്ന കുട്ടികളില്‍ കെ ടെറ്റ് പാസായവരുമുണ്ട്.
ഇവരില്‍ പലരും ഈ വര്‍ഷം തന്നെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനം പ്രതീക്ഷിക്കുന്നവരുമാണ്. ഇവരും പ്രതിസന്ധിയിലാണ്. അതേസമയം പരീക്ഷ നടത്താനുള്ള അനുമതിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പരീക്ഷാ സെക്രട്ടറി ലാല്‍ അറിയിച്ചു. അനുമതി ലഭിച്ചാല്‍ ജൂലൈ ആദ്യവാരം പരീക്ഷ നടത്തുമെന്നും അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago