HOME
DETAILS

ഇടതു കോട്ടയില്‍ ഇളക്കം തട്ടാതിരിക്കാന്‍ പി.കെ ബിജു

  
backup
March 26 2019 | 08:03 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a4

ജംഷീര്‍ പള്ളിക്കുളം


പാലക്കാട്: കോട്ടയം മാഞ്ഞൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ബിജുവെന്ന ഇടതുപക്ഷ പോരാളി തന്റെ മൂന്നാം ഊഴത്തിലും ആത്മവിശ്വാസം ഒട്ടും കുറയാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നേറുകയാണ്. കേരളത്തില്‍ യു.ഡി.എഫ് തരംഗം ആനടിച്ചു 2009ലും മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി ഇടതുകോട്ട നിലനിര്‍ത്തിയ പോരാളി തളരാത്ത ഓട്ടത്തിലാണ്. എസ്.എഫ്.ഐയിലൂടെ പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ബിജു ആലത്തൂരിന്റെ മണ്ണില്‍നിന്നും മൂന്നാമൂഴത്തിനിറങ്ങുമ്പോള്‍ ഇത്തവണ എതിരാളി നിസാരയല്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തനതായ ശൈലിയും പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും പെട്ടന്നുതന്നെ ആലത്തൂരുകാരില്‍ ശ്രദ്ധനേടിയ രമ്യ ഹരിദാസ് ഇത്തവണ ബിജുവിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നേടിയെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഓടിക്കൊണ്ടിരിക്കുകയാണ് പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബിജു. പത്ത് വര്‍ഷക്കാലം കൊണ്ട് 2000 കോടിയിലധികം രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയിട്ടുണ്ടെന്നും, കാര്‍ഷിക മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കിയെന്നും, വിദ്യാഭ്യാസ മേഖലക്ക് എം.പി ഫണ്ട് കൂടുതലായി എത്തിച്ചുവെന്നും, ജനങ്ങള്‍ക്കിടയില്‍ സജീവമായിരുന്നുവെന്നും ബിജു അവകാശപ്പെടുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഇടത് കേന്ദ്രങ്ങള്‍ക്ക് ശക്തിപകര്‍ന്നാല്‍ മാത്രമേ കഴിയുകയുള്ളു എന്നും 2004ല്‍ ഇടതുപക്ഷത്തിന് പ്രസക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടത് പോലെ ഈ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നുമുള്ള ആത്മവിശ്വാസം ജനങ്ങളില്‍ പങ്കുവച്ചാണ് ബിജു തന്റെ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നത്. നെല്ലറയുടെ നാടായ ആലത്തൂരില്‍ കാര്‍ഷികമേഖലക്കും ചെറുകിട തൊഴില്‍ മേഖലകള്‍ക്കും ഒന്നും ചെയതില്ലെന്നും, എം.പി എന്ന നിലക്ക് സ്വന്തമായി പദ്ധതികള്‍ ഒന്നുംതന്നെ നടപ്പിലാക്കാന്‍ കഴിയാത്തതും മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയാത്തതും ബിജുവിന്റെ കഴിവുകേടാണെന്ന് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതൊന്നും വകവക്കാതെ ചൂടേറിയ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ബിജുവും ഇടതു കേന്ദ്രങ്ങളും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി ആലത്തൂരിലെ വിജയത്തിന്റെ കാറ്റ് ഇടതിന് അനുകൂലമായി വീശിപ്പിക്കാനുള്ള കുതിപ്പിലാണ് ബിജു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വളരെ മുന്‍പുതന്നെ തുടങ്ങിവച്ച ബിജു മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തെരക്കിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago