ഉണ്ണിത്താന്റെ പ്രചാരണത്തിന് അറബിയില്‍ ചുമരെഴുത്ത്
പയ്യന്നൂര്‍: യു.ഡി.എഫ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അറബിയില്‍ ചുമരെഴുത്ത്. പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍ പാലത്തരയിലാണ് അറബിയില്‍ ചുമരെഴുത്ത് നടത്തി യു.ഡി.എഫ് പ്രവര്‍ത്തകര്‍ വേറിട്ട കാഴ്ചയൊരുക്കിയത്. പ്രവാസികള്‍ കൂടുതലുള്ള പ്രദേശമായതിനാലാണ് അറബിയില്‍ ചുമരെഴുതാന്‍ തയാറായതെന്ന് പ്രചാരണ കമ്മിറ്റി ചെയര്മാന് പിലാക്കാല്‍ അശോകനും കണ്‍വീനര്‍ കെ.ടി ഹരീഷും പറഞ്ഞു. കൈപ്പത്തി ചിഹ്നം വരച്ച് അറബിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് വോട്ടഭ്യര്‍ഥിക്കുന്നതാണ് ചുമരെഴുത്ത്. പയ്യന്നൂരിലെ ലിപി ആര്‍ട്സ് ഉടമയും ആര്‍ട്ടിസ്റ്റുമായ പി. അഭിലാഷാണ് അറബിയില്‍ മനോഹരമായി ചുമരെഴുത്ത് നടത്തി ശ്രദ്ധേയനായത്.രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണാര്‍ഥം പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചുമരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികള്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."