ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അടുത്ത 48 മണിക്കൂറില്‍ ഇതു വടക്കുപടിഞ്ഞാറു ദിശയിലേക്ക് നീങ്ങാനും ശക്തമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചുഴലിക്കാറ്റിനു സാധ്യതയില്ല.
മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മധ്യകേരളത്തില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ തിരുവനന്തപുരം,ആലപ്പുഴ,പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി.
ഇന്നു രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെങ്കിലും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."