കൈലാസ്- മാനസരോവര്‍ തീര്‍ഥയാത്ര: 104 തീര്‍ഥാടകരെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന 104 മാനസരോവര്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി. സിമികോട്ടില്‍ നിന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഏഴ് വിമാനങ്ങളിലായാണ് ഇവരെ മാറ്റിയത്.
1500ലേറെ തീര്‍ഥാടകരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അതില്‍ 290 പേര്‍ കര്‍ണാടകക്കാരാണ്. നാല്‍പത് മലയാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാഠ്മണ്ഡുവില്‍ നിന്ന് 423 കിലോമീറ്റര്‍ ദൂരെയുള്ള സിമിക്കോട്ട് മേഖലയിലാണ് കൂടുതല്‍ തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ കൃത്യമായ റോഡ് സൗകര്യവും മറ്റുമില്ലാത്തത് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കുകയാണ്. മോശം കാലാവസ്ഥ മൂലം മറ്റു വഴികളിലൂടെ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള ശ്രമവും പരാജയപ്പെടുകയാണ്. സൈനിക ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 525 തീര്‍ഥാടകര്‍ സിമിക്കോട്ടിലും 550 പേര്‍ ഹില്‍സയിലും 500ലേറെ പേര്‍ ടിബറ്റര്‍ മേഖലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്.
യാത്ര കഴിഞ്ഞു തിരികെ വരുന്നതിനിടെ ശ്വാസതടസം നേരിട്ട് മലയാളി യാത്രിക മരിച്ചിരുന്നു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."