
ടിപ്പു: പക്ഷപാതങ്ങള്ക്കപ്പുറം
കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ വീണ്ടും വിവാദം കൊഴുക്കുകയാണ്. ബംഗളൂരുവിലുള്ള കര്‍ണാടക ഹജ് ഹൗസിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കാനുള്ള ചിലരുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നതിനിടയിലാണ് പുതിയ വിവാദം. ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ടു ഓരോ വര്‍ഷവും വിവാദങ്ങള്‍ ഉയരുകയും ചില പ്രദേശങ്ങളില്‍ ഏറ്റുമുട്ടല്‍ വരെ നടക്കുകയും ചെയ്യാറുണ്ട്. ഭഗവാന് എസ് ഗിദ്വാനിയുടെ 'ടിപ്പുവിന്റെ കരവാള്' എന്ന നോവല്‍ ടെലി സീരിയലാക്കി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശ്നങ്ങള്‍ പൊട്ടിപുറപ്പെട്ടിരുന്നു.
ഈയിടെയായി ടിപ്പു അടക്കമുള്ള ചില പ്രത്യേക മത പശ്ചാത്തലമുള്ള ചരിത്ര പുരുഷന്മാരെ വികൃതമായും വിധ്വംസകരായും ചിത്രീകരിക്കാനുള്ള സംഘടിത നീക്കങ്ങള്‍ വ്യാപകമാണ്. സൈബര്‍ ലോകത്തും ഈ നീക്കങ്ങള്‍ വളരെ പ്രകടമാണ്. ഗൂഗിളില്‍ ടിപ്പുവിനെ ഒന്ന് സെര്‍ച്ച് ചെയ്തു നോക്കുക. നിങ്ങളുടെ മുന്നില്‍ തെളിയുന്ന പ്രധാന സൈറ്റുകളിലെല്ലാം അദ്ദേഹത്തെ വികലമായും പക്ഷപാതപരമായും ചിത്രീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. വിഷവും വിദ്വേഷവും കുത്തി നിറച്ച വരികള്‍. പ്രത്യേകിച്ച് മലബാറിലെ ഹൈദരലിയുടേയും ടിപ്പുവിന്റെയും തേരോട്ടങ്ങളെ ഏറെ സ്ഫോടനാത്മകമായി അവതരിപ്പിച്ചു സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുക സംഘ് പരിവാര്‍ ശക്തികള്‍ ഒരു അജണ്ടയായി തന്നെ സ്വീകരിച്ചിട്ടുണ്ട്.
യഥാര്‍ഥത്തില്‍ ടിപ്പു ആരായിരുന്നു? അദ്ദേഹത്തിന്റെ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു? എതിരാളികള്‍ ആരായിരുന്നു? അദ്ദേഹത്തിന്റെ ഭരണത്തിലൂടെ നാടിന് ലഭിച്ചത് നേട്ടമോ കോട്ടമോ? ഇത്തരം കാര്യങ്ങള്‍ വസ്തു നിഷ്ഠമായി വിശകലനം ചെയ്തു സത്യം പുറത്ത് കൊണ്ടുവരുന്നതിന് പകരം ആദ്യമേ ചില കള്ളികളിലും നിറങ്ങളിലും ടിപ്പുവിനെ തളച്ചിടാനാണ് പലര്‍ക്കും തിടുക്കം. സത്യസന്ധമായി ചരിത്രത്തെ സമീപിക്കുന്നവര്ക്കെതിരേ അവര്‍ വാളോങ്ങുന്നു. തങ്ങള്‍ മനസില്‍ കൊണ്ടു നടക്കുന്ന അന്ധവിശ്വാസങ്ങളും കെട്ടുകഥകളും സമൂഹത്തിന്റെ പൊതു വിശ്വാസമാക്കി മാറ്റാനും അത് സമ്മതിച്ചു കൊടുക്കാത്തവരെ പാര്ശ്വവല്ക്കരിക്കാനും തുനിയുന്നവര്‍ക്ക് ഈയിടെയായി മേല്‍ക്കൈ ലഭിക്കുകയാണ്. ഭരണമാറ്റത്തിലൂടെ ലഭിച്ച സൗകര്യങ്ങളും സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം.
ഇന്ത്യയുടെ കഴിഞ്ഞ കാല ചരിത്രം മാറ്റിയെഴുതാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു. തങ്ങള്‍ മഹത്വവല്ക്കരിക്കാന് ഇഷ്ടപ്പെടുന്നവരെ പരമാവധി ഉയര്‍ത്തിക്കാട്ടാനും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചരിത്ര ഭാഗങ്ങളെ തമസ്കരിക്കാനും വേണ്ടതൊക്കെ അവര്‍ ചെയ്യും. അതിനായി വിദ്യാഭ്യാസ രംഗത്തും സാംസ്കാരികചരിത്ര നിര്‍മാണ രംഗങ്ങളിലും അവര്‍ പിടിമുറുക്കിക്കഴിഞ്ഞു. അങ്ങനെ ഐതിഹ്യങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും ചരിത്രത്തിന്റെ പരിവേഷം നല്കാനാണവരുടെ നീക്കം. ആധുനിക ഇന്ത്യയുടെ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച പലരും ചരിത്രത്തില്‍ നിന്ന് കുടിയിറക്കപ്പെടാന്‍ പോകുന്നു.
ടിപ്പുവിന്റെ കാര്യത്തില്‍ കര്‍ണാടകയില്‍ ഉയരുന്ന വിവാദങ്ങള്‍ ഒട്ടും അവിടത്തെ പൊതുവികാരത്തിന്റെ പ്രതിഫലനമല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവിടെ ഇപ്പോഴും നല്ലൊരു വിഭാഗം അദ്ദേഹത്തെ ആദരിക്കുന്നവരും വീരപുരുഷനായി കൊണ്ടു നടക്കുന്നവരുമാണ്. വര്‍ഗീയാന്ധത ബാധിക്കാത്ത അമുസ്ലിം എഴുത്തുകാരും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ മുന്‍പന്തിയിലുണ്ട്. അത്തരക്കാരുടെ മുന്‍നിരയിലാണ് ഡോ. ഗിരീഷ് കര്‍ണാടിന്റെ സ്ഥാനം. പ്രശസ്ത കന്നട എഴുത്തുകാരും ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ അദ്ദേഹം, 'ടിപ്പു സുല്‍ത്താന്റെ സ്വപ്നങ്ങള്‍' എന്ന പേരില്‍ ഒരു നാടകം രചിച്ചിട്ടുണ്ട്. ടിപ്പു ഏറ്റവും മഹാനായ കന്നടക്കാരനാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. ബംഗളൂരു കെംപെ ഗൗഡ വിമാനത്താവളത്തിനു ടിപ്പുവിന്റെ പേര് നല്‍കണമെന്നു വരെ അദ്ദേഹം പറഞ്ഞു വച്ചു. ഇതിന്റെ പേരില്‍ സംഘ്പരിവാര്‍ അദ്ദേഹത്തിനെതിരില്‍ ഹാലിളകിയതും നാം കണ്ടതാണ്.
പ്രസ്തുത നാടകത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹം പത്രക്കാരുമായി പങ്കുവച്ച ചില പ്രസക്ത വിഷയങ്ങള്‍ 2005 സപ്തംബര്‍ 13ലെ 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ഭാഗം 'ടിപ്പുവിന്റെ സ്വപ്നങ്ങളും ബലിയും' എന്ന പേരില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. 'ടിപ്പു ഒരു ചിന്തകനും ദാര്‍ശനികനുമായിരുന്നു. കര്‍ണാടകയുടെ ഏറ്റവും ഉന്നതമായ വശങ്ങളെയാണദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ സ്വന്തം നാട്ടുകാര്‍ അദ്ദേഹത്തെ വേണ്ട വിധം മനസ്സിലാക്കിയില്ല. ഏറെ അസത്യങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ടിപ്പുവിനെപ്പറ്റി ആദ്യ കാലത്ത് എഴുതപ്പെട്ട കൃതികളില്‍ മനപ്പൂര്‍വം ഇത്തരം തെറ്റായ വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടു. അദ്ദേഹത്തെ കളങ്കപ്പെടുത്തുക ബ്രിട്ടിഷ് ചരിത്രകാരന്മാരുടെ ആവശ്യമായിരുന്നു.
കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ഉയര്‍ത്തിയ വെല്ലുവിളിയെ ഏറ്റവും ശക്തമായി പ്രതിരോധിച്ച ആളാണദ്ദേഹം. ഗിരീഷ് തുടരുന്നു: '1996 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചു റേഡിയോ നാടകം എഴുതാന്‍ ബി.ബി.സി എന്നെ ചുമതലപ്പെടുത്തി.
ബ്രിട്ടീഷ് ഇന്ത്യാ ബന്ധത്തിന്റെ ഏതെങ്കിലുമൊരു തലത്തെ ആസ്പദമാക്കി യുള്ളതാവണം കഥാതന്തു എന്നത് വ്യക്തമായിരുന്നു. മനസിലേക്ക് ആദ്യം ഓടിയെത്തിയത് ടിപ്പു സുല്‍ത്താനായിരുന്നു. ആധുനികഇന്ത്യ കണ്ട രാഷ്ട്രീയ ഉല്‍ബുദ്ധതയുള്ള വ്യക്തികളില്‍ ഒരാള്‍. സര്‍വോപരി ദുരന്ത നായകനും. അതുല്യനായ ഈ യോദ്ധാവ് ഗോപ്യമാക്കി സൂക്ഷിച്ചിരുന്ന സ്വപ്നങ്ങളുടെ രേഖകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചത് പരേതനായ എ.കെ. രാമാനുജമായിരുന്നു'.'നാടകകൃത്തുകളെ ടിപ്പു എന്നും ആകര്‍ഷിച്ചിട്ടുണ്ട്. 1891ല്‍ തന്നെ ലണ്ടനിലെ 'കവന്റ് ഗാര്‍ഡനി'ല്‍ 'ടിപ്പു സാഹിബ് ഓര് ബ്രിട്ടീഷ് വേലര്‍ ഇന്‍ ഇന്ത്യ' എന്ന നാടകം അരങ്ങേറുകയുണ്ടായി. അതിന്റെ ചുവടുപിടിച്ച് അനേകം ദൃശ്യ ശബളമായ രംഗാവിഷ്കാരങ്ങളും നടന്നു. കര്‍ണാടകയില്‍ നാടോടിപ്പാട്ടുകളിലെ വീരനായകരില്‍ എന്നും ടിപ്പുവുമുണ്ടായിരുന്നു. ടിപ്പുവിന്റെ ജീവിതം ആസ്പദമാക്കിയുള്ള മൂന്നോളം കന്നടാവിഷ്കാരങ്ങള് ഇക്കാലയളവില്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. ഗ്രാമീണ കലാകാരന്മാരുടെ നാടോടി നാട്യ സംഘങ്ങളായിരുന്നു അവയില്‍ രണ്ടെണ്ണവും അവതരിപ്പിച്ചത്.
പുസ്തകത്തിന്റെ മുഖവുരയില്‍ ഒ.കെ.ജോണിയും ടിപ്പുവിനെതിരില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. 'ലോക ചരിത്രത്തില്‍ ഒരു വിസ്മയമായി മാറിയ ടിപ്പു സുല്‍ത്താന്‍ എന്ന ദുരന്ത നായകനെ മതഭ്രാന്തനായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സര്‍ദാര്‍ കെ.എം പണിക്കരെപ്പോലുള്ള കേരള ചരിത്ര പണ്ഡിതന്മാരില് നിന്ന് തന്നെയാണ് തുടങ്ങുന്നത്. അത് ഇപ്പോഴും പല മട്ടില്‍ തുടരുന്നുമുണ്ട്. ബ്രിട്ടീഷുകാരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കെട്ടിച്ചമയ്ക്കപ്പെട്ട വ്യാജ ചരിത്രത്തെ പിന്‍പറ്റിയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ പില്ക്കാലത്ത് കണ്ടെടുക്കപ്പെട്ട ഫ്രഞ്ചുരേഖകളുടേയും മറ്റും കണ്ടെത്തലോടെ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കേരളത്തില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കാനാണ് കണിശമായ വര്‍ഗീയ താല്‍പ്പര്യങ്ങളുള്ള എഴുത്തുകാരും ചരിത്രപണ്ഡിതരും ഉല്സാഹിക്കുന്നത്'.
അത് പോലെ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'ഇന്ത്യന്‍ ലിറ്ററേച്ചറി'ന്റെ എഡിറ്ററായിരുന്ന പ്രമുഖ കന്നട എഴുത്തുകാരനും ശ്രദ്ധേയനാടകകൃത്തുമായ എച്ച്.എസ് ശിവ പ്രകാശും 'ടിപ്പു സുല്‍ത്താന്‍' എന്ന പേരില്‍ മറ്റൊരു നാടകം രചിച്ചു. ഇതും സി. രാഘവന്റെ മൊഴി മാറ്റമായി മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ മുഖവുരയില്‍ പ്രസാധകര് ടിപ്പുവിനെപ്പറ്റി ഇന്ത്യയിലും വിദേശത്തുമായി ഇംഗ്ലീഷ ്,ഫ്രഞ്ചു ഭാഷകളില്‍ വിരചിതമായ വിവിധ ചരിത്ര നോവലുകളുടെ വിശകലനം കൂടി നല്‍കുന്നുണ്ട്. ഭഗവാന് എസ് ഗിദ്വാനി എഴുതിയ 'ടിപ്പുവിന്റെ വാള് ' എന്ന നോവലിനും ഒരു നൂറ്റാണ്ടിലേറെ മുമ്പ് തന്നെ 'ടിപ്പു സുല്‍ത്താന്‍; എ ടെയില്‍ ഓഫ് ദ മൈസൂര്‍ വാര്' എന്ന ടൈറ്റിലില്‍, പ്രശസ്തനായ മെഡോസ് ടൈലര്‍ എഴുതിയ ചരിത്ര നോവല്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കേരളത്തില്‍ ഒരു പക്ഷെ, ടിപ്പുവിനെ സത്യസന്ധമായി പരിചയപ്പെടുത്താനുള്ള ശ്രമം ആദ്യമായി നടന്നത് പ്രമുഖ എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ പി.കെ ബാലകൃഷ്ണനിലൂടെയാണെന്ന് പറയാം. അദ്ദേഹത്തിന്റെ 'ടിപ്പു സുല്‍ത്താന്‍' എന്ന പുസ്തകം ( ഡി.സി ബുക്സ് പ്രസിദ്ധീകരണം) 1957 ല്‍ തന്നെ രചിക്കപ്പെട്ടിരുന്നുവെങ്കിലും ഏറെ വൈകിയാണ് പ്രചാരം നേടിയത്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ടിപ്പുവും കേരളവും തമ്മിലുള്ള ബന്ധം പുസ്തകത്തില്‍ ടിപ്പുവും മലബാറും എന്ന തലക്കെട്ടില്‍ പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തില്‍ അടക്കം പ്രയോജനപ്പെട്ട ടിപ്പുവിന്റെ ഭരണപരിഷ്കരണ നടപടികളും അദ്ദേഹം ചര്‍ച്ച ചെയ്യുന്നു.
വൈരനിര്യാതനബുദ്ധിയോടെ ടിപ്പുവിനെ കാണുന്നവരേയും അദ്ദേഹത്തെ കൊടിയ ശത്രുവായി കണ്ട ബ്രിട്ടീഷുകാര്‍ രചിച്ച ചരിത്രരചനകളിലെ പരാമര്‍ശങ്ങളെ അണ്ണാക്കില്‍ തട്ടാതെ വിഴുങ്ങുന്ന ഇന്ത്യന്‍ എഴുത്തുകാരേയും അദ്ദേഹം കണക്കിനു പ്രഹരിക്കുന്നു. അസാധാരണമായ ഒരു ട്രാജഡിയായാണ് അദ്ദേഹം ടിപ്പുവിന്റെ ജീവിതത്തെ വിലയിരുത്തുന്നത്.
' വസ്തുതകളുമായി പരിചയപ്പെടുന്ന ആരേയും അതിന്റെ ദുഃഖകരമായ നാടകീയത ആകര്‍ഷിക്കും. ഈ നാടകീയതയും നിറപ്പകിട്ടും ടിപ്പുവിനെ പറ്റി നാടകങ്ങളും നോവലുകളും പല ഭാഷകളിലുമായി സുഭിക്ഷമായുണ്ടാക്കി; വസ്തുതകളോട് സത്യസന്ധത പുലര്‍ത്തുന്ന ചരിത്ര കൃതികള്‍ ഇല്ലാതാക്കുകയും ചെയതു'.
പഴശ്ശിരാജയെയും ശിവജിയേയും വലിയ ദേശാഭിമാന പട്ടം ചാര്‍ത്തി ആദരിക്കുകയും ഒപ്പം ടിപ്പുവിനെതിരില്‍ വര്‍ഗീയതയും മതഭ്രാന്തും ആരോപിച്ചു മാറ്റി നിര്‍ത്തി കടന്നാക്രമിക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പിനെതിരെ പി.കെ ബാലകൃഷ്ണന് ഉയര്‍ത്തുന്ന ധാര്‍മിക രോഷത്തിനു ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.
ടിപ്പുവുമായി ബന്ധപ്പെട്ടതെന്തും പക്ഷപാതപരമായി മാത്രം വിലയിരുത്തുക ചിലരുടെ രോഗലക്ഷണമാണ്. അത് കാരണം ടിപ്പു എന്ന ധീര ദേശാഭിമാനിയെ, വൈദേശിക കൈയേറ്റങ്ങള്‍ക്കെതിരേ പട നയിച്ച പോരാളിയെ, കാര്‍ഷിക രംഗത്തും ഭൂപരിഷ്കരണ രംഗത്തും മാതൃകായോഗ്യമായ നടപടികള്‍ കൈക്കൊണ്ട സാമൂഹിക പരിഷ്കര്‍ത്താവിനെ, വാണിജ്യ,വ്യാവസായിക രംഗങ്ങളിലും സൈനിക രംഗത്തും നൂതനവും പ്രായോഗികവുമായ ഒട്ടേറെ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയ തന്ത്രശാലിയെ, തന്റെ മന്ത്രിമാര്‍ അടക്കമുള്ള ഉന്നത പദവികളില്‍ ഹൈന്ദവ സഹോദരങ്ങളെ നിയമിച്ച, നിരവധി ക്ഷേത്രങ്ങള്‍ക്ക് ധനസഹായങ്ങള്‍ നല്കിയ, വിദേശ ശത്രുക്കള്‍ക്കെതിരെ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചണിനിരക്കണമെന്ന് അഭിലഷിച്ച വിശാലഹൃദയനും മനുഷ്യ സ്നേഹിയുമായ ടിപ്പു സുല്‍ത്താനെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 7 minutes ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• 2 hours ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 3 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 4 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• 6 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 17 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 15 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago