മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി വീടുകളില്‍ പ്രാര്‍ത്ഥന നടത്തുക: സമസ്ത ബഹ്റൈന്‍
മനാമ: ബുധനാഴ്ച നാട്ടില്‍ വെച്ച് നിര്യാതനായ എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ഡയറക്ടറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചനമറിയിച്ചു.
മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഉലമാക്കൾക്ക് താങ്ങും തണലുമായി നിന്ന അദ്ധേഹത്തിന്‍റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്നും നേതാക്കൾ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.
ബഹ്റൈനിലെ പ്രത്യേക സാഹചര്യത്തില്‍ സമൂഹ പ്രാര്‍ത്ഥന സാധ്യമല്ലാത്തതിനാല്‍ എല്ലാവരും അദ്ധേഹത്തിന് വേണ്ടി വീടുകളില്‍ മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും നിര്‍വ്വഹിക്കണമെന്നും നേതാക്കൾ വിശ്വാസികളോടഭ്യർത്ഥിച്ചു.
സമസ്ത ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ് കെ എസ് എസ് എഫ് ബഹ്റൈൻ സംഘടനകളും അനുശോചനമറിയിച്ചു.
Also read: എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."