HOME
DETAILS

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം: ബിഷപ്പിന്റെ അറസ്റ്റിന് വഴിയൊരുങ്ങുന്നു

  
backup
July 03 2018 | 19:07 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കോട്ടയം: ലൈംഗീക പീഡനത്തിനിരയായെന്ന കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉടന്‍ അറസ്റ്റിലായേക്കും. പീഡനപരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസിന്റെ നീക്കം. 

അന്വേഷണസംഘം ഇന്നോ നാളെയോ ജലന്ധറിലേക്ക് പോവും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലിസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. വൈക്കം ഡിവൈ.എസ്.പി.കെ.സുഭാഷാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
കോട്ടയത്തുനിന്നുള്ള ഫൊറന്‍സിക് വിദഗ്ധരുടെ സംഘം ഇന്നലെ കുറവിലങ്ങാട്ടെ മഠത്തിലെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. സി.സി ടി.വി ദൃശ്യങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവ പരിശോധിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും. കന്യാസ്ത്രീയുടെ മൊഴിയെ തുടര്‍ന്ന് പീഡനം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കേസെടുത്തത്.
കുറവിലങ്ങാട് മഠത്തില്‍വച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിനു സന്ദര്‍ശക രജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധനാ റിപോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു.
കൂടുതല്‍ തെളിവുകള്‍ക്കായി കന്യാസ്ത്രീയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണു കന്യാസ്ത്രീയുടെ മൊഴി.
ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വേളയിലാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതു സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണസംഘം ചാലക്കുടിയില്‍ പോകുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago