മുന്‍ തദ്ദേശഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ അവഗണിക്കുന്നു: എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: മുന്‍ തദ്ദേശ ഭരണ ജനപ്രതിനിധികളെ സര്‍ക്കാര്‍ യാതൊരു ആനുകൂല്യവും നല്‍കാതെ അവഗണിക്കുകയാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ . കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്റ് കൗണ്‍സലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഇന്നു കാണുന്ന നിലയില്‍ വികസനത്തിന്റെ പാതയിലെത്തിച്ച തദ്ദേശഭരണ ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി കേരളത്തിന്റെ ചരിത്രം പറയാന്‍ കഴിയില്ല. അവരുടെ വേദനകളും പരാധീനതകളും അവഗണിക്കാതെ അടിയന്തിരമായി പെന്‍ഷനും മറ്റാനുകൂല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
സി.ബി അബ്ദുല്ല ഹാജി അധ്യക്ഷനായി. വിഘ്‌നേശ്വര്‍ ഭട്ട്, സംസ്ഥാന പ്രസിഡന്റ് എന്‍.എ അസീസ്, ജനറല്‍ സെക്രട്ടറി വട്ടിയൂര്‍കാവ് ജയകുമാര്‍, തിരുവല്ലം ജയകുമാര്‍, തോട്ടയ്ക്കാട് ശശി, പട്ടം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി 22 അംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ചെയര്‍മാനായി സി.ബി അബ്ദുല്ല ഹാജി, കണ്‍വീനറായി വിഘ്‌നേശ്വര്‍ ഭട്ട് എന്നിവരെ യോഗം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."