HOME
DETAILS
MAL
വിവാഹത്തിനു രണ്ടുനാള്‍ മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറി; പരാതിയുമായി കുടുംബം രംഗത്ത്
backup
July 04 2018 | 08:07 AM
കുമ്പള: വിവാഹത്തിനു രണ്ടുനാള്‍ മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറിയെന്നു പരാതി. ജൂലൈ രണ്ടിനു നടക്കേണ്ട വിവാഹത്തില്‍ നിന്നാണു വരന്റെ വീട്ടുകാര്‍ പിന്മാറിയത്. മൊഗ്രാലിലെ യുവാവും പൈവളിഗെ സ്കൂളിനടുത്തെ അഹമ്മദിന്റെ മകളും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു.
മകളുടെ വിവാഹം നടക്കാതെ പോവുകയും അഞ്ചു ലക്ഷം രൂപ മുന്‍കൂട്ടി വാങ്ങുകയും ചെയ്ത സംഭവത്തില്‍ നിയമപരമായി ഏതറ്റം വരെ പോകാനും തയാറാണെന്ന് മാതാവും കുടുംബവും കുമ്പള പ്രസ് ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കല്യാണ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ വധുവിന്റെ വീട്ടുകാര്‍ക്ക് 25 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായും കുടുംബം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മാതാവ് അവ്വാബി,പിതാവ് മഹ്മൂദ് സഹോദരന് ബാത്തിഷ, ബന്ധുക്കളായ ഹനീഫ്, സലാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."