വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി എം.എല്‍.എക്ക് സ്വീകരണം നല്‍കി
ചെങ്ങന്നൂര്‍: വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി 37-ാം നമ്പര്‍ പാണ്ഡവനാഥ വിലാസം ശാഖയുടെ ആഭിമുഖ്യത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ ക്ക് സ്വീകരണം നല്‍കി. ചെയര്‍മാന്‍ കെ.പി അര്‍ജ്ജുനന്‍ ആചാരി അദ്ധ്യക്ഷനായി. സ്റ്റോണ്‍മെറ്റല്‍ ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘം സൊസൈറ്റി പ്രസിഡന്റ് മോഹന്‍ കൊട്ടാരത്തുപറമ്പില്‍ മുഖ്യ പ്രസംഗം നടത്തി.
ചടങ്ങില്‍ കെ.പി ഷണ്മുഖ സുന്ദരം, മഹേഷ്പണിക്കര്‍, രാജു തട്ടാവിള എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍, ബാഗുകള്‍ എന്നിവ വിതരണം ചെയ്തു. ശില്പികളുടെ സ്മരണാര്‍ത്ഥം കരിങ്കല്ലില്‍ തീര്‍ത്ത കെട്ടുവള്ള മാതൃകാ ശില്പം എം എല്‍ എ യ്ക്ക് നല്‍കി. വിശ്വകര്‍മ്മജര്‍ സംഘടിത ശക്തിയാവേണ്ടത് സമൂഹത്തില്‍ അവര്‍ക്കുള്ള നില നില്‍പ്പിന്റെ ആവശ്യമാണ്.
വിശ്വകര്‍മ്മ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം സ്വീകരണത്തിന് നന്ദി പറയവേ പറഞ്ഞു. കൗണ്‍സിലര്‍ വി.വി.അജയന്‍, റ്റി.സി.ഉണ്ണികൃഷ്ണന്‍, റ്റി.എ.ശ്രീകുമാര്‍, രമണി വിഷ്ണു, പുത്തന്‍വീട്ടില്‍ ശിവന്‍, റ്റി.ആര്‍.കൃഷ്ണരാജ്, സുജിത്ത് കൊട്ടാരത്തുപറമ്പില്‍, പി.ആര്‍ മുരുകന്‍, വി.ആര്‍ മുരുകന്‍, റ്റി.സി. മുരുകന്‍, പി.എ.മഹാദേവന്‍, അരുണ്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."