മോക്ഡ്രില്ലും ഫയര്‍ രക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു
മൂവാറ്റുപുഴ: ദേശീയ അഗ്‌നി രക്ഷാസേന വാരാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഫയര്‍ ആന്റ് റെസ്‌ക്യൂ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മോക്ഡ്രില്ലും ഫയര്‍രക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും, ലഘു ലേഖ വിതരണവും നടത്തി. അപകടങ്ങളും തീപിടുത്തവും സംഭവിക്കുമ്പോള്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളടങ്ങിയ ലഘു ലേഖയാണ് നഗരത്തില്‍ വിതരണം ചെയ്യ്തത്.
വന്‍അഗ്‌നി ബാധ സംഭവിക്കുമ്പോള്‍ തീയണക്കുന്ന വിവിധ രീതികള്‍ മോക്ഡ്രില്ലിലൂടെ പരിചയപ്പെടുത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി.
ആഴമുള്ള കിണറ്റില്‍ അകപ്പെട്ടയാളെ രക്ഷിക്കുന്ന രീതിയും മോക്ഡ്രില്ലിലൂടെ പരിചയപ്പെടുത്തി. ഫയര്‍ഫോഴ്‌സിന്റെ അത്യാധുനീക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനവും നഗരത്തില്‍ നടന്നു.മൂവാറ്റുപുഴ ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ജോണ്‍.ജി.പ്ലാക്കില്‍ ലീഡിംഗ് ഫയര്‍മാന്‍മാരായ എബ്രഹാം പോള്‍, കെ.എ.ജാഫര്‍ഖാന്‍ എന്നിര്‍ നേതൃത്വം നല്‍കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."